ഭോപാല്‍: നമീബിയയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊണ്ട് വന്ന് പ്രധാനമന്ത്രി മോദി തന്നെ മധ്യപ്രദേശിലെ കുനോ ദേശീയപാര്‍ക്കിലേക്ക് തുറന്നുവിട്ട നാല് പെണ്‍ചീറ്റകളില്‍ ഒന്ന് ഗര്‍ഭിണി. 70 വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വീണ്ടും ഇന്ത്യന്‍ മണ്ണിലേക്ക് കൊണ്ടുവന്ന മോദിയുടെ ദൗത്യത്തിന് ഇതോടെ ഇരട്ടിമധുരം. കാരണം ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ചീറ്റപ്പുലിയുടെ വംശത്തിന് ഇന്ത്യന്‍ മണ്ണില്‍ വര്‍ധന സംഭവിക്കാന്‍ പോകുന്നത്.
ആശ എന്ന പേരിട്ടിട്ടുള്ള പെണ്‍ചീറ്റ ശാരീരകമായും പെരുമാറ്റരീതിയിലും ഹോര്‍മോണ്‍ ലക്ഷണങ്ങളിലും ഗര്‍ഭധാരണത്തിന്റെ സൂചനകള്‍ കാണിക്കുന്നതായി കുനോ ദേശീയ പാര്‍ക്കിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. എന്തായാലും ഇക്കാര്യത്തില്‍ ഒരു ഉറപ്പുവരുത്താന്‍ ഒക്ടോബര്‍ അവസാനം വരെ കാത്തിരിക്കേണ്ടിവരുമെന്നും പേര് വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത അദ്ദേഹം പറയുന്നു.
“ആശ ഗര്‍ഭിണിയെങ്കില്‍ ഇത് അവളുടെ ആദ്യ കുഞ്ഞായിരിക്കും. നമീബിയയിലെ വനത്തില്‍ നിന്നാണ് ആശയെ പിടിച്ചത്. അവള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നുവെങ്കില്‍ അവള്‍ക്ക് സ്വകാര്യത നല്‍കണം. അവള്‍ക്ക് വേണ്ടി മാത്രം ഒരു വൈക്കോല്‍ കുടില്‍ കെട്ടണം.”- ചീറ്റ കണ്‍സെര്‍വേഷന്‍ ഫണ്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലോറി മാര്‍ക്കര്‍ പറയുന്നു.
“കാട്ടില്‍ നിന്നും നേരിട്ട് പിടിച്ചതിനാല്‍ അവള്‍ ഗര്‍ഭിണിയാകാന്‍ സാധ്യതയുണ്ട്. ഇത് ചീറ്റപദ്ധതിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. അവളുടെ മാനസികസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ അവള്‍ക്ക് സ്വകാര്യമായ ഇടവും സ്വസ്ഥതയും നല്‍കണം.”- ലോറി മാര്‍കര്‍ പറഞ്ഞു. ആശ പ്രസവിച്ചാല്‍ നമീബിയയില്‍ നിന്നും ഇന്ത്യയ്‌ക്ക് ലഭിക്കുന്ന മറ്റൊരു സമ്മാനമായിരിക്കും അത്”- മാര്‍കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: