ന്യൂദല്‍ഹി: ആഗോള നൂതനത്വ (ഇന്നൊവേഷന്‍) സൂചികയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി 40ാം റാങ്കിലേക്ക്. 2015ല്‍ വെറും 81ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഏഴ് വര്‍ഷങ്ങള്‍ക്കുള്ളിലാണ് 41 റാങ്കുകള്‍ പടിപടിയായി കയറി 40ാം റാങ്കിലേക്ക് എത്തിയത്.
ലോകത്തില്‍ ഏറ്റവും മികച്ച നൂതനാശയങ്ങളും നൂതനരീതികളും അവലംബിക്കുന്ന രാജ്യങ്ങളിലെയും സമ്പദ്ഘടനകളാണ് റാങ്കുകളില്‍ മുന്നേറുക. മോദി സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങളും നവീനാശയങ്ങളുമാണ് ഈ രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് സഹായകമായത്.
132 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഓരോ രാജ്യങ്ങളും നടപ്പാക്കുന്ന നൂതനത്വ(ഇന്നൊവേഷന്‍)ങ്ങളിലെ ശക്തിയും ദൗര്‍ബല്യങ്ങളും പരിശോധിച്ചശേഷമാണ് പട്ടിക തയ്യാറാക്കുക. വേള്‍ഡ് ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു ഐപിഒ) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ മികച്ച പ്രകടനം രേഖപ്പെടുത്തിയിരിക്കുന്നത്. 2021ല്‍ ഇന്ത്യയുടെ സ്ഥാനം 46ാം സ്ഥാനത്തായിരുന്നു. 2022ല്‍ ആറ് റാങ്കുകള്‍ മുകളിലേക്ക് കുതിച്ചു.
ഡബ്ല്യു ഐപിഒയുടെ ആഗോള നൂതനത്വ സൂചിക (ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്സ് ) ഇന്ത്യയില്‍ നടപ്പാക്കപ്പെട്ട ഒട്ടേറെ മാറ്റങ്ങളെ കണക്കിലെടുത്തതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ, സ്മാര്‍ട്ട് സിറ്റി, ആരോഗ്യസേവനം, ടെലികമ്മ്യൂണിക്കേഷന്‍ രംഗം, തദ്ദേശീയമായുള്ള വാക്സിന്‍ വികസനം എന്നിങ്ങനെ ഒട്ടേറെ പുതുമകള്‍ കണക്കിലെടുത്തതായും ചന്ദ്രജിത് ബാനര്‍ജി വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: