ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ച 5 ജി സേവനങ്ങൾ ഇന്ത്യയ്ക്ക്, പ്രത്യേകിച്ച് രാജ്യത്തെ യുവ ജനങ്ങൾക്ക് വിപുലമായ സാദ്ധ്യതകളുടെ അവസരങ്ങൾ തുറന്നു നൽകുന്നു. അത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ശാക്തീകരിക്കുന്നതിനൊപ്പം ഇൻ്റർനെറ്റ് സാങ്കേതിക വിദ്യയിൽ രാജ്യത്തെ ബഹുദൂരം മുന്നിലാക്കുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇത് വയർലസ്സ് സാങ്കേതികതയുടെ അഞ്ചാം തലമുറയാണ്. എന്നാൽ യന്ത്രങ്ങളിൽ നിന്ന് യന്ത്രങ്ങളിലേക്കുള്ള ഒന്നാം തലമുറ സാങ്കേതികതയും. 2025-ൽ ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി മുന്നോട്ടു വരണം. ടീം ഇന്ത്യ എന്ന നിലക്ക് അത് യാഥാർത്ഥ്യമാക്കാൻ നമുക്ക് കഴിയും.
രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഇന്ന് മുതൽ 5 ജി സേവനങ്ങൾ ലഭ്യമാകുന്നതോടെ രാജ്യം അതിവേഗം മുന്നോട്ട് കുതിക്കും. അൾട്രാ ഹൈ-സ്പീഡ് ഇന്റർനെറ്റ്, തടസ്സമില്ലാത്ത കവറേജ്, കുറഞ്ഞ ഡാറ്റ നിരക്ക്, ഉയർന്നതും വിശ്വസനീയവുമായ ആശയവിനിമയ സൗകര്യങ്ങൾ, തത്സമയ ഡാറ്റ പങ്കിടൽ തുടങ്ങി ശതകോടിക്കണക്കിന് കണക്റ്റുചെയ്ത ഉപകരണങ്ങളെ ശാക്തീകരിക്കുന്നതിൽ 5 ജി സഹായകമാവും.
നാലാം തലമുറ വ്യവസായ ലോകത്തെ ഇന്ത്യ നയിക്കും. ആഗോള ശ്രദ്ധ ആകർഷിക്കുന്ന നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിന് നമ്മുടെ യുവാക്കൾക്ക് ലഭിക്കുന്ന ഒരവസരം കൂടിയാണിത്. ആധുനിക ഇന്ത്യ സാങ്കേതികവിദ്യയുടെ കേവലം ഉപഭോക്താവായിരിക്കില്ല, മറിച്ച് ഇനിയും നമ്മൾ അതിൽ ഒരു പ്രധാന പങ്കാളിയാകും.
5 ജി സമർപ്പിച്ചു കൊണ്ട് നരേന്ദ്രമോദിനൽകുന്ന സന്ദേശം അത്യന്തം ആവേശകരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: