തിരുവനന്തപുരം: ഒക്ടോബര്‍ 24ന് കാലാവധി അവസാനിക്കുന്ന വൈസ് ചാന്‍സലര്‍ക്കു പകരക്കാരനെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് തീരുമാനിക്കാന്‍ സെനറ്റ് യോഗം ഉടന്‍ വിളിക്കാമെന്ന് സര്‍വകലാശാല. വിഷയത്തില്‍ ഒടുവില്‍ കേരളസര്‍വ്വകലാശാല വിസി ഡോ.മഹാദേവന് പിള്ള ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്. ഉടന്‍ സെനറ്റ് യോഗം വിളിക്കാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചു. ഈ മാസം 11 നുള്ളില്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് യോഗം വിളിച്ചു ചേര്‍ക്കാനാവില്ലെന്നായിരുന്നു വിസിയുടെ നേരത്തെയുള്ള നിലപാട്. ഒക്ടോബര്‍ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് ഒക്ടോബര്‍ 26 ന് മുന്‍പ് അറിയിക്കാന്‍ ഗവര്‍ണറുടെ ഓഫീസ് കേരള വിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പലതവണ അവഗണിച്ചതോടെയാണ് കര്‍ശന നിലപാടുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: