തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘത്തിന്റെ യൂറോപ്യന്‍ പര്യടനത്തിന് ഇന്നു തുടക്കമാവുകയാണ്. വിവിധ രാജ്യങ്ങളിലെ ടൂറിന്റെ വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് അനുവദിച്ചിരിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ചെലവിടുന്നത്. ഇതിനായി മൂന്ന് ഇതിനായി ഏജന്‍സികളെ തെരഞ്ഞെടുത്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിദേശ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ, ഫോട്ടോ കവറേജ് ചെയ്യാന്‍ ആളെ വയ്‌ക്കുന്നത്. ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ഫിന്‍ലന്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും ഒമ്പതു മുതല്‍ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്.
സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് അതത് സ്ഥലത്തെ വീഡിയോ ചിത്രീകരിക്കാനായി ഏജന്‍സിയെ കണ്ടെത്തിയത്. വീഡിയോ കവറേജിന്റെ ചെലവുകള്‍ പ്രസ് ഫെസിലിറ്റിസ് എന്ന ശീര്‍ഷകത്തില്‍ നിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പി ആര്‍ ഡി യില്‍ നിന്നാണ് ഉത്തരവിറങ്ങിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു ആണ് ഉത്തരവിറക്കിയത്. ഫിന്‍ലന്‍ഡില്‍ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെ വീഡിയോ , ഫോട്ടോ കവറേജ് ചെയ്യുന്നത് സുബഹം കേശ്രീ എന്നയാളാണ്. ഇതിനായി 3200 യൂറോ (2,54,224 രൂപ)ആണ് നല്‍കുക. നോര്‍വേയില്‍ മന്‍ദീപ് പ്രീയനാണ് കവറേജ് ലഭിച്ചത്. 32000 നോര്‍വീജിയന്‍ ക്രോണേ ( 2, 39, 592 രൂപ ) ആണ് ഇയാള്‍ക്ക് ലഭിക്കുന്നത്.
യു.കെ യില്‍ എസ്. ശ്രീകുമാറാണ് വീഡിയോ, ഫോട്ടോ കവറേജ് ചെയ്യുന്നത്. 2250 പൗണ്ട് ( 2 , 03,313 രൂപ ) യാണ് ലഭിക്കുക. മുഖ്യമന്ത്രി യുകെയില്‍ പങ്കെടുക്കുന്ന യുകെ യൂറോപ്പ് ലോകകേരള സഭ റീജിയണല്‍ കോണ്‍ഫറന്‍സിന്റെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ആണ് എസ് ശ്രീകുമാര്‍. പരിപാടി നടത്തുന്നതും അതിന്റെ ഫോട്ടോ എടുത്തു അതിന് കാശ് വാങ്ങുന്നതും ശ്രീകുമാര്‍ ആണെന്നതും കൗതുകകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: