അഹമ്മദാബാദ്: അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ് ഓഫ് ചെയ്തു. ഉദ്ഘാടനത്തെ തുടര്‍ന്ന് കലുപൂര്‍ സ്‌റ്റേഷനില്‍ നിന്ന് ദൂരദര്‍ശന്‍ കേന്ദ്രം മെട്രോ സ്‌റ്റേഷന്‍ വരെ മെട്രോ സവാരി നടത്തി. ഗുജറാത്ത് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തിലാണ് അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയത്. ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ നിന്ന് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് 2.0ല്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി കലുപൂര്‍ സ്‌റ്റേഷനില്‍ എത്തിയത്. ചടങ്ങില്‍ ഒരുക്കിയ മെട്രോ റെയില്‍ പ്രദര്‍ശനത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍, കായികതാരങ്ങള്‍, സാധാരണ യാത്രക്കാര്‍ എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തത്. അദ്ദേഹം അവരുമായി സംവദിച്ചു. അവരില്‍ പലരും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫും നേടിയെടുത്തു.
ബഹുമാതൃകാ അടിസ്ഥാനസൗകര്യ ബന്ധിപ്പിക്കലിനുള്ള ശാശ്വതമായ ഉത്തേജനമാണ് അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതി. അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ അപ്പാരല്‍ പാര്‍ക്ക് മുതല്‍ തല്‍തേജ് വരെയുള്ള കിഴക്ക്പടിഞ്ഞാറ് ഇടനാഴിയുടെ 32 കിലോമീറ്ററും മൊട്ടേര മുതല്‍ ഗ്യാസ്പൂര്‍ വരെയുള്ള വടക്ക്‌തെക്ക് ഇടനാഴിയും ഉള്‍പ്പെടുന്നു. കിഴക്ക്പടിറഞ്ഞാറ് ഇടനാഴിയിലെ തല്‍തേജ്‌വസ്ത്രാല്‍ റൂട്ടില്‍ 17 സ്‌റ്റേഷനുകളുണ്ട്. ഈ ഇടനാഴിക്ക് നാല് സ്‌റ്റേഷനുകളുള്ള 6.6 കിലോമീറ്റര്‍ ഭൂഗര്‍ഭ ഭാഗവുമുണ്ട്. ഗ്യാസ്പൂരിനെ മൊട്ടേര സ്‌റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന 19 കിലോമീറ്റര്‍ വടക്ക്‌തെക്ക് ഇടനാഴിയില്‍ 15 സ്‌റ്റേഷനുകളുണ്ട്. 12,900 കോടി രൂപയിലധികം ചെലവിട്ടാണ് ഒന്നാം ഘട്ട പദ്ധതി മുഴുവന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
അഹമ്മദാബാദ് മെട്രോ ഭൂഗര്‍ഭ തുരങ്കങ്ങള്‍, വയഡക്ടുകള്‍ (ആര്‍ച്ച്പാലങ്ങള്‍), പാലങ്ങള്‍, ഉയര്‍ന്നതും ഭൂഗര്‍ഭവുമായ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍, ബാലസ്റ്റല്ല റെയില്‍ ട്രാക്കുകള്‍, ഡ്രൈവറില്ലാ ട്രെയിന്‍ ഓപ്പറേഷന്‍ കംപ്ലയന്റ് റോളിംഗ് സ്‌റ്റോക്ക് തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു ബൃഹത്തായ അത്യാധുനിക അടകിസ്ഥാനസൗകര്യ പദ്ധതിയാണ്. ഊര്‍ജ്ജ ഉപഭോഗത്തിന്റെ 3035% ലാഭിക്കാന്‍ കഴിയുന്ന ഊര്‍ജ്ജ സംരക്ഷണ ചലിപ്പിക്കല്‍ സംവിധാനമാണ് മെട്രേയിലുള്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് വളരെ സുഗമമായ യാത്രാ അനുഭവം നല്‍കുന്ന അത്യാധുനിക സസ്‌പെന്‍ഷന്‍ സംവിധാനവും തീവണ്ടിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: