ന്യൂദല്‍ഹി :രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ അശോക് ഗേഹ്ലോട്ട് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഗേഹ്ലോട്ടിന് പകരം സച്ചിന് പൈലറ്റ് വരുമെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യഘട്ടത്തില്‍ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇരട്ടപ്പദവി വഹിക്കാന്‍ തയ്യാറാണെന്നും അല്ലെങ്കില്‍ തന്റെ വിശ്വസ്തനെ ആസ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്നും ഗേഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് സച്ചിന് പൈലറ്റിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ട് ചേരിയാവുകയും, സച്ചിന് പൈലറ്റിനെതിരെ യോഗം ചേരുകയും രാജസ്ഥാന് കോണ്‍ഗ്രസ്സില്‍ പിളര്‍പ്പ് രൂപപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നടപടിക്കൊരുങ്ങിയതോടെ ഗേഹ്ലോട്ട് അനുനയത്തിന് തയ്യാറാവുകയായിരുന്നു.
രാജസ്ഥാന് കോണ്‍ഗ്രസ്സിലുണ്ടായ ചേരിതിരിവില്‍ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും ഗേഹ്ലോട്ട് അറിയിച്ചു. 50 വര്‍ഷത്തെ ബന്ധമാണ് നെഹ്റു കുടുംബവുമായുള്ളതെന്നും ഗേഹ്ലോട്ട് അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ശശി തരൂര്‍ വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കും, വെള്ളിയാഴ്ച പത്രിക നല്‍കുമെന്നും ദിഗ് വിജയ് സിങ്ങും വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കാന്‍ വേണ്ടിയാണ് താന്‍ നാമനിര്‍ദേശ പത്രിക വാങ്ങുന്നത്. ഹൈക്കമാന്‍ഡിന്റെ പ്രതിനിധി ആയാണോ മത്സരിക്കുന്നതെന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നുവെന്നാണ് ദിഗ് വിജയസ് സിങ് മറുപടി നല്‍കിയത്. ദിഗ് വിജയ് സിങ് മുതിര്‍ന്ന നേതാവ് ആണെങ്കിലും ഗേഹ്ലോട്ടിനെ പോലെ അത്രയും നെഹ്റു കുടുംബത്തിന് സ്വാധീനം ചെലുത്താന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: