അഞ്ചല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ കാര്‍ഡയച്ച് അന്ധനായ അപ്പുക്കുട്ടന്‍നായര്‍. ചുറ്റും കൂരിരുട്ടാണ് അപ്പുക്കുട്ടന് നായര്‍ക്ക്. ജന്മനാ കാഴ്ച ശക്തിയില്ലാതെ വെളിച്ചമുള്ള ലോകത്തുനിന്നുമകന്നാണ് ജീവിതം. പക്ഷെ പ്രകാശമുള്ള ചിന്തകളും പ്രയത്നങ്ങളുമായി പ്രതിസന്ധികളോട് പടവെട്ടി ജീവിതത്തെ നയിക്കുന്ന അപ്പുക്കുട്ടന് നായര്‍ക്ക് പാവങ്ങളുടെ പടത്തലവനായ നരേന്ദ്രമോദിക്ക് ജന്മദിനാശംസകള് നേരണമെന്ന് ആഗ്രഹം. എഴുത്തും വായനയും വശമില്ല. ഏരൂര്‍ ഗവ. സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മഞ്ജിമ രഞ്ജിത്തിന്റെ സഹായം തേടി.
മഞ്ജിമയ്ക്കൊപ്പം തയാറാക്കിയ ആശംസാ കാര്‍ഡ് കഴിഞ്ഞ ദിവസം ഏരൂര്‍ പോസ്റ്റാഫീസ് വഴി പ്രധാനമന്ത്രിക്കയച്ചുകഴിഞ്ഞു. ഏരൂര്‍ മാവിളയില്‍ വീട്ടിലെ അറുപത്തിയഞ്ഞുകാരന് ജനിച്ചപ്പോള്‍ തന്നെ കാഴ്ചയില്ല. എന്നാല്‍ ആ കുറവിനെ അവഗണിച്ച് തെങ്ങു കയറിയും വിറകു കീറിയും പലഹാരങ്ങള്‍ ഉണ്ടാക്കിയും ജീവിതം നയിച്ചു പോരുന്നു.
നിത്യവും ആരെയെങ്കിലും കൊണ്ട് പത്രം വായിപ്പിച്ച് കേള്‍ക്കും. റേഡിയോയുടെ സ്ഥിരം ശ്രോതാവാണ്. പ്രധാന മന്ത്രിയുടെ മന്‍കീ ബാത്ത് മുടങ്ങാതെ കേള്‍ക്കും. സമകാലീന സംഭവങ്ങളിലെല്ലാം വ്യക്തമായ അഭിപ്രായവും നിലപാടും. പ്രധാന മന്ത്രിയുടെ വികസനോന്മുഖ രാഷ്ട്രീയത്തോടാണ് അടുപ്പം. ഇപ്പോള്‍ ജ്യേഷ്ഠന്റെ മകനോടൊപ്പമാണ് താമസം. ലോകനേതാവായ നരേന്ദ്രമോദിക്ക് ജന്മദിനാശംസകള് നേരാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് അപ്പുക്കുട്ടന് നായരെന്ന ഈ അവിവാഹിതന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: