ന്യൂദല്‍ഹി: അന്താരാഷ്ട്ര ബന്ധങ്ങളുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകളെ തകര്‍ക്കാന്‍ ഓപ്പറേഷന് ഗരുഡയുമായി സിബിഐ. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, മണിപ്പൂര്‍ എന്നിവയുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിരുന്നു ഒരേ സമയം റെയ്ഡ്. വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയതിനൊപ്പം 127 കേസുകളും അറസ്റ്റും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു. അറസ്റ്റിലായവരില്‍ ആറ് പ്രഖ്യാപിത കുറ്റവാളികളുള്‍പ്പെടെ 175 പേര് ഉള്‍പ്പെടും. പിടിച്ചെടുത്തതില്‍ 5.13 കിലോ ഹെറോയിന്‍ ഉള്‍പ്പെടുന്നു. 105.997 കിലോഗ്രാം ട്രമാഡോള്‍, 33.94 കിലോഗ്രാം കഞ്ചാവ്, 3.29 കിലോഗ്രാം ചരസ്, 1.30 കിലോയില്‍ കൂടുതല്‍ മെഫെഡ്രോണ്‍, ധാരാളം ബ്യൂപ്രനോര്‍ഫിന്‍ ഗുളികകള്‍, മറ്റ് മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍.
കുറേ മാസങ്ങളായുള്ള നിരീക്ഷണത്തിനു ശേഷമാണ് പോലീസിന്റെ കൂടി സഹായത്തോടെ സിബിഐ റെയ്ഡ് നടത്തിയത്. ഇന്ത്യന്‍ മഹാസമുദ്ര മേഖല കേന്ദ്രീകരിച്ച് വലിയ തോതില്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നെന്ന് രഹസ്യവിവരവും സിബിഐക്ക് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: