ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉധംപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ സ്‌ഫോടനം. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ എട്ട് മണിക്കൂറിനുള്ളില്‍ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.
സ്‌ഫോടനത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മു കാശ്മീര്‍ പോലീസും മറ്റ് സുരക്ഷാ സേനകളും സ്ഥലത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 10:45 ഓടെ ഡൊമെയില്‍ ചൗക്കിലും സമാനമായ രീതിയില്‍ സ്‌ഫോടനമുണ്ടായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഈ പ്രദേശത്തിന് നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ സ്‌ഫോടനമുണ്ടായിരിക്കുന്നത്.
അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. വലിയ അപകടമാണ് ഒഴിവായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉധംപൂരിൽ ഇന്ന് സ്ഫോടനം നടന്ന സ്ഥലത്തും പരിസരങ്ങളിലും ബോംബ് സ്കാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
കശ്മീർ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ദൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദൽഹി പോലീസ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ റൂട്ട് മാർച്ച് നടത്തി. പ്രശ്ന ബാധിത മേഖലകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചുവെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: