ന്യൂദല്‍ഹി: ശമ്പളം നല്കാന് കടമെടുത്തും മറ്റും കേരളം നെട്ടോട്ടമോടുമ്പോള്‍ കേന്ദ്രം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉത്സവസീസണ്‍ പ്രമാണിച്ച് 4 ശതമാനംക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിച്ചു.
വിലക്കയറ്റം പരിഹരിക്കാന്‍ ഉദ്ദേശിച്ച് അടിസ്ഥാന ശമ്പളത്തിന്റെയും പെന്‍ഷന്റെയും 38 ശതമാനമായിരിക്കും ഡിഎ എന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി യോഗത്തിലെ തീരുമാനങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്.
ഇതിനായി 12,852 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഏഴാം ശമ്പളക്കമ്മീഷന്റെ ഭാഗമായി മാര്‍ച്ചിലാണ് ഡിഎ കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: