തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകള്‍ക്ക് പിന്തുണയുമായി യുനിസെഫും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായുള്ള കൂടിക്കാഴ്ചയിലാണ് യുനിസെഫ് സംഘം പിന്തുണ അറിയിച്ചത്. ലഹരിക്കിതിരെ ജനകീയ പ്രതിരോധം ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ വിപുലമായ പരിപാടികളെക്കുറിച്ച് മന്ത്രി സംഘത്തോട് വിശദീകരിച്ചു.
ജനകീയമായി ഇടപെടാനുള്ള പദ്ധതിയും പ്രാദേശികമായ മോണിറ്ററിംഗ് സമിതിയും മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. കേരളവുമായി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലത്തേക്ക് നടത്താനുള്ള സന്നദ്ധത യുനിസെഫ് സംഘം പങ്കുവച്ചു. ഹ്യൂന്‍ ഹീ ബാന്‍, കെ എല്‍ റാവു, ഡോ. മഹേന്ദ്ര രാജാറാം, ജോ ജോണ്‍ ജോര്‍ജ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
അതിദാരിദ്ര്യം അവസാനിപ്പിക്കാന്‍ കേരളം നടത്തുന്ന ശ്രമങ്ങളെയും സംഘം പ്രശംസിച്ചു. വികസിത രാജ്യങ്ങള്‍ക്ക് പോലും പകര്‍ത്താനാകുന്ന മാതൃകയാണിത്. ഓരോ കുടുംബങ്ങള്‍ക്കുമായി മൈക്രോപ്ലാന്‍ തയ്യാറാക്കി അതിദാരിദ്രത്തെ നേരിടുന്ന മാതൃക മികച്ചതാണ്. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അഭിമാനകരവും മാതൃകാപരവുമാണെന്നും സംഘം പറഞ്ഞു.
മഴക്കെടുതി നേരിട്ട പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും നടത്തിയ ഇടപെടലുകള്‍ നേരിട്ട് കണ്ട അനുഭവമുണ്ടെന്നും, ഈ പ്രവര്‍ത്തനം മറ്റെങ്ങും ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും സംഘം അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനം, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യവും സംഘം മന്ത്രിയോട് പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: