ബെംഗളൂരു: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി മോദിയെ അനകൂലിക്കാന്‍ തുടങ്ങിയതോടെ അവര്‍ക്കെതിരെ ലിബറല്‍-കമ്മ്യൂണിസ്റ്റ് പൗരാവകാശ സംഘങ്ങള്‍ വേട്ട തുടങ്ങി. ഇപ്പോള്‍ സുധാമൂര്‍ത്തി മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദ ദേവി വാഡിയാറിന്റെ പാദത്തില്‍ തൊട്ട് നമസ്കരിക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കിയാണ് അവര്‍ക്കെതിരെ ബിജെപി, മോദി വിരുദ്ധ സംഘങ്ങള്‍ വളഞ്ഞാക്രമിക്കുകയാണ്.
ഈ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിടുക വഴി അവരെ അപമാനിക്കാന്‍ കൂടി ലിബറല്‍-കമ്മ്യൂണിസ്റ്റ്-പൗരാവകാശ സംഘങ്ങള്‍ ലക്ഷ്യമിടുന്നു. സ്വാഭാവികമായ ഒരു വാര്‍ത്തപോലെയാണ് ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചശേഷം ഇക്കൂട്ടര്‍ ഇതിനോട് ചിലര്‍ പ്രതികരിക്കുന്നതായി കാണിച്ച് വിഷയം ചൂടുപിടിപ്പിച്ച് നിര്‍ത്തുന്നത്.
ഗുരുപ്രസാദ് ഡി.എന്‍. എന്ന ഒരു വ്യക്തി തന്റെ മകള്‍ക്ക് ലഭിച്ച ഹോം വര്‍ക്കിലെ ഒരു വാചകം എടുത്തു കാണിച്ച് ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഞങ്ങള്‍ രാജാവിനെ ……..എന്നാണ് ഇംഗ്ലീഷിലുള്ള ഈ വാചകത്തിന്റെ മലയാളം അര്‍ത്ഥം. അതിന് ഉത്തരമായി തലകുനിക്കുന്നു എന്ന വാക്കാണ് നല്‍കിയിരിക്കുന്നത്. ഇത്തരം വാചകങ്ങള്‍ കുഞ്ഞുമനസ്സുകളില്‍ മോശം മൂല്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഗുരുപ്രസാദ് ചിത്രത്തോടൊപ്പം നല്കിയ കുറിപ്പില്‍ ആശങ്കപ്പെടുന്നത്.
ഉടനെ ഇതിന് മറുപടിയെന്നോണമാണ് ശ്യാം പ്രസാദ് എന്ന വ്യക്തി സുധാമൂര്‍ത്തിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജാവിന്റെ കാല്‍തൊട്ട് വണങ്ങുന്നത് ഇന്നും നടക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇത് നിഷ്കളങ്കമായി നടന്ന ഒന്നായി തോന്നുന്നില്ല. സമൂഹമാധ്യമങ്ങളില്‍ സുധാമൂര്‍ത്തിയെ അപമാനിക്കാന്‍ ആസൂത്രിതമായി നടത്തിയ ഗുഢപദ്ധതിയായാണ് ഇതിനെ തോന്നുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മോദിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടിന്റെ ഉപദേശകസമിതിയില്‍ സുധാമൂര്‍ത്തിയും അംഗമാവുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം കഴിഞ്ഞ ദിവസം നാരായണ മൂര്‍ത്തി കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്മഹോന് സിങ്ങ് ഭരിച്ച 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷം സ്തംഭനത്തിന്റെ വര്‍ഷങ്ങളായിരുന്നു എന്നും വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് ലിബറല്‍-കമ്മ്യൂണിസ്റ്റ്-പൗരാവകാശ-ജിഹാദി സംഘങ്ങള്‍ക്ക് മൂര്‍ത്തീ കുടുംബത്തോട് പക വര്‍ധിച്ചത്.
ഇപ്പോള്‍ ഈ വിഷയം ട്വിറ്ററിലും ഫേസ്ബുക്കിലും ചൂടുള്ള വിഷയമായി നിലനിര്‍ത്തുകയാണ് ലിബറല്‍ സംഘങ്ങള്‍. ഇവരുടെ സംഘത്തില്‍പ്പെട്ടവരുടെ വിമര്‍ശനങ്ങളാണ് കൂടുതലും. അവര്‍ തന്നേക്കാള്‍ പ്രായമുള്ള ഒരു സ്ത്രീയുടെ കാല്‍തൊട്ട് വന്ദിച്ചതില്‍ എന്താണ് തെറ്റ് എന്നാണ് കെ.പി. മോഹന്‍ എന്ന ഒരാള്‍ കുറിച്ചിരിക്കുന്നത്.
മൈസൂരിന് ചുറ്റും നോക്കൂ എന്നിട്ട് മൈസൂര്‍ രാജകുടുംബം ജനങ്ങള്‍ക്ക് അവരുടെ ഭരണകാലത്ത് നല്കിയതെന്തൊക്കയാണെന്ന് കാണൂ…നിങ്ങള്‍ അവര്‍ക്കുമുന്നില്‍ തലകുനിച്ചാലും തെറ്റില്ല എന്നാണ് ശ്രീ കൃഷ്ണദേവരായ കുറിച്ചിരിക്കുന്നത്.
സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷന് സ്ഥാപകയാണ് സുധാമൂര്‍ത്തി. ഈ ഫൗണ്ടേഷന് ആരോഗ്യസേവനം, വിദ്യാഭ്യാസം, കലസംസ്കാരം, അഗതി സേവനം, ഗ്രാമവികസനം എന്നീ മേഖലകളില്‍ കോടികളുടെ സഹായമാണ് ഈ ഫൗണ്ടേഷന് വര്‍ഷങ്ങളായി നല്‍കിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: