മുംബൈ: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടി ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് നടിയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, നടിയുടെ ആരോഗ്യ വിവരങ്ങള്‍ പുറത്തുവിടാന്‍ ആരും തയാറായിട്ടില്ല.
കുറച്ച് മാസങ്ങള്‍ക്കുമുന്‍പ് ഹൃദയമിടിപ്പ് കൂടിയതിനെ തുടര്‍ന്ന് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണില്‍ നടന് പ്രഭാസിനൊപ്പം ഹൈദരാബാദില്‍ ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ഇക്കുറിയും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കിയെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാറുഖാനോടപ്പം അഭിനയിച്ച പത്താന് റിലീസിന് തയാറെടുക്കുമ്പേഴാണ് ദീപികയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് നായകനായി എത്തുന്ന ചിത്രമാണ് പത്താന്. അടുത്ത വര്‍ഷം ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുക. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: