തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെ തുടര്‍ന്ന് ഓഫീസുകള്‍ സീല്‍ ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി കേരളം. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ കര്‍ശ്ശനമാക്കി. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാന വ്യപാകമായി കരുതല്‍ തടങ്കല്‍ തുടരും.
നിരോധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെതിരെ എസ്ഡിപിഐ രംഗത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ റെയ്ഡും അറസ്റ്റും കൊണ്ട് ഭയപ്പടുത്താന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നുമായിരുന്നു എസ്ഡിപിഐയുടെ പ്രതികരണം. എസ്ഡിപിഐ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിഷനോട് റിപ്പോര്‍ട്ട് തേടിയതിന് പിന്നാലൊണ് എസ്ഡിപിഐയുടെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
നിരോധനത്തോടനുബന്ധിച്ച് പിഎഫ്‌ഐ അടക്കം നിരോധിച്ച മുഴുവന്‍ സംഘടനകളുടേയും ഓഫീസുകള്‍ പൂട്ടി സീല്‍ വെക്കും. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാകും പോലീസ് നടപടി. ഓഫീസുകളുടെ മുഴുവന്‍ വിവരങ്ങളും പോലീസ് ശേഖരിച്ചുകഴിഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ സുരക്ഷ കര്‍ശനമാക്കി. മുഴുവന്‍ ബറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ക്കും തയ്യാറെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: