കാസര്‍കോട്: സിറിഞ്ച് രൂപത്തിലുള്ള ചോക്ലേറ്റ് സ്കൂള്‍ പരിസരങ്ങളില്‍ വ്യാപകമാവുന്നു. കാസര്‍കോട് നഗരത്തിലും പരിസരത്തുമാണ് ഇത്തരത്തിലുള്ള ചോക്ലേറ്റ് കാണപ്പെടുന്നത്.
ഇത് കഴിച്ച് കഴിഞ്ഞാല്‍ കുട്ടികള്‍ ക്ലാസില്‍ മണിക്കൂറുകളോളം ഉറക്കം തൂങ്ങുന്നതായി അദ്ധ്യാപകര്‍ പറയുന്നു. കഴിഞ്ഞ ദിവസം ആലംപാടി പരിസരത്ത് നിന്ന് കണ്ടെടുത്ത സിറിഞ്ച് രൂപത്തിലുള്ള ചോക്ലേറ്റ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കാസര്‍കോട് നഗരത്തിലെ പ്രമുഖ ഹോള്‍സെയില്‍ കടകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഇത്തരത്തിലുള്ള ചോക്ലേറ്റുകള്‍ വില്പനയ്ക്ക് പോകുന്നത്. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കപ്പെടുന്ന മയക്ക് മരുന്ന് ഇതിനകത്തുണ്ടെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: