കുല്‍ഗാം : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മുന്ന് ജെയ്ഷ ഇ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് ഭികരരുള്ളതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.
24 മണിക്കൂറിനിടെ കുല്‍ഗാമില്‍ നടത്തിയ ഇരട്ട ഓപ്പറേഷനിലൂടെയാണ് ഭീകരരെ വധിച്ചത്. തോക്കുകളും ഗ്രനേഡുകളും ഭീകരരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതേസമയം കൊാല്ലപ്പെട്ടതില് രണ്ടു പേര് പ്രാദേശിക തീവ്രവാദികളാണെന്നാണ് വിവരം. കൊല്ലപ്പെട്ടവര്‍ക്ക് നിരവധി കേസുകളുമായും ബന്ധമുണ്ടെന്നും കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: