മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്. ഇന്നലെ രാവിലെ 10ന് മാനന്തവാടി കാരയ്ക്കാമല മഠത്തിന് മുന്നിലാണ് സിസ്റ്റര്‍ സത്യഗ്രഹ സമരം ആരംഭിച്ചത്. തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സമരം.
ഭക്ഷണം നിഷേധിച്ചും പ്രാര്‍ഥനാമുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള പൊതു സൗകര്യങ്ങള്‍ തടഞ്ഞും ദിവസം തോറും പീഡനം കടുപ്പിക്കുകയാണ് അധികൃതര്‍. മഠം അധികൃതരോ കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിച്ചിട്ടില്ല. മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും സിസ്റ്റര്‍ ആരോപിക്കുന്നു.
നിലവിലെ കേസ് കഴിയുന്നതു വരെ മഠത്തിന്റെ എല്ലാ സൗകര്യങ്ങളും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്ന കോടതി വിധി പോലും മാനിക്കാതെയാണ് ഉപദ്രവങ്ങള്‍ തുടരുന്നത് എന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. എന്നാല്‍ കാനോന്‍ നിയമപ്രകാരം സിസ്റ്റര്‍ ലൂസിയുടെ പരാതികള്‍ തള്ളിയതാണെന്നും അനാവശ്യ വിവാദങ്ങളാണ് നിലവില്‍ ഉയരുന്നതെന്നുമാണ് സഭാ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: