തിരുവനന്തപുരം: നവരാത്രിയുടെ ഭാഗമായി പുസ്തകങ്ങള്‍ പൂജയക്ക് വെച്ചിരിക്കെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ബാലഗോകുലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോബര്‍ രണ്ടിനാണ്. അഷ്ടമിനാളിലെ സന്ധ്യാസമയത്ത് ഗ്രന്ഥങ്ങള്‍ പൂജവെക്കുന്നതാണ് മലയാളികള്‍ പിന്തുടരുന്ന ആചാരം.
അഷ്ടമി ദിവസം പുസ്തകങ്ങള്‍ പൂജയ്‌ക്ക് വെക്കുന്ന വിശ്വാസികള്‍ പിറ്റേന്ന് നവമി ദിനത്തില്‍ എഴുത്തും വായനയും ഒഴിവാക്കി പൂജയ്‌ക്കിരിക്കുന്നു. തുടര്‍ന്ന് ദശമി പുലരിയില്‍ പൂജയെടുപ്പും വിദ്യാരംഭംവും എന്നതാണ് പതിവ്. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരവും പൂജവെപ്പ് ഒക്ടോബര്‍ രണ്ടിനുതന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ മൂന്നു പ്രവൃത്തി ദിനവുമായി രേഖപ്പെടുത്തിയിരിക്കുന്നു. വിശ്വാസികള്‍ ഗ്രന്ഥങ്ങള്‍ പൂജവെച്ചിരിക്കുമ്പോള്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം അനുചിതമാണെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.
വിശ്വാസത്തേയും ആചാരത്തേയും മുറുകെ പിടിക്കുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് ഏറെ പ്രയാസം ഉണ്ടാക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍് അടിയന്തരമായി ഇടപെട്ട് ഒക്ടോബര്‍ മൂന്നാം തിയതി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ബാലഗോകുലം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: