ന്യൂദല്‍ഹി: ‘സുഗമ്യ ഭാരത് അഭിയാന്റെ’ ഭാഗമായി റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ ദിവ്യാംഗര്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സുഗമമായി സഞ്ചരിക്കാന്‍ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇന്ത്യന്‍ റെയില്‍വേ ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കുകയാണ്. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇതുവരെ 497 സ്റ്റേഷനുകളില്‍ ലിഫ്റ്റുകളോ എസ്കലേറ്ററോ സ്ഥാപിച്ചിട്ടുണ്ട്.
നയപ്രകാരം സാധാരണയായി റെയില്‍വേ സംസ്ഥാന തലസ്ഥാനങ്ങളിലും 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലും അല്ലെങ്കില്‍ പ്രതിദിനം 25,000ത്തിലധികം ആളുകള്‍ സഞ്ചരിക്കുന്ന സ്റ്റേഷനുകളിലും എസ്കലേറ്ററുകള്‍ സ്ഥാപിക്കണമെന്നാണ്. ഇതുപ്രകാരം നിലവില്‍ 339 സ്റ്റേഷനുകളിലായി 1,090 എസ്കലേറ്ററുകള്‍ 2022 ഓഗസ്റ്റ് വരെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വര്‍ഷം |
2019 മാർച്ച് വരെ |
2019-20 |
2020-21 |
2021-22 |
2022-23 – |
എസ്കലേറ്ററുകളുടെ എണ്ണം |
656 |
86 |
120 |
182+ 10 (Rep.) |
46+ 8 (Rep.) |
റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്ന ആള്‍ക്കാരുടെ എണ്ണം, സ്ഥലപരിമിതി മുതലായവ പരിഗണിച്ച് ലിഫ്റ്റ് നല്‍കുന്നതിന് സ്റ്റേഷനുകള്‍/പ്ലാറ്റ്ഫോമുകള് തിരഞ്ഞെടുക്കാന്‍ ജിഎം/സോണല്‍ റെയില്‍വേകള്‍ക്ക് അധികാരമുണ്ട്. 2022 ഓഗസ്റ്റ് വരെ 400 സ്റ്റേഷനുകളിലായി 981 ലിഫ്റ്റുകള്‍ സ്ഥാപ്പിച്ചിട്ടുണ്ട്.
വര്‍ഷം |
2019 മാർച്ച് വരെ |
2019-20 |
2020-21 |
2021-22 |
2022-23 – |
ലിഫ്റ്റുകളുടെ എണ്ണം |
484 |
92 |
156 |
208 |
41 |
വിവിധ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ തുടര്‍ച്ചയായി ശ്രമിക്കുന്നു. റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ എസ്കലേറ്ററുകളും ലിഫ്റ്റുകളും ഒരുക്കുന്നതും ഇതിന്റെ ഭാഗമായാണ്. വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് ഈ നയം. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു തുടര്‍ നടപടി കൂടിയാണിതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: