ലൂയിസായുള്ള ഗംഭീര പ്രകടനത്തോടെ ഇന്ദ്രന്‍സ് ചേട്ടന്‍ സൂപ്പര്‍ സ്റ്റാറായി മാറിയിരിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാബു ഉസ്മാന്റ വാക്കുകളാണിത്. ചിത്രീകരണം പൂര്‍ത്തിയായ ലൂയിസ് നവംബര്‍ 4-ന് റിലീസിന് ഒരുങ്ങുകയാണ്.ഷാബു ഉസ്മാന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കൊട്ടുപള്ളില്‍ മൂവീസ് പ്രൊഡക്ഷന്റെ ബാനറില്‍ ടി.ടി. എബ്രഹാം കൊട്ടുപള്ളില്‍ ആണ്.
ഒരു നടന്‍ സൂപ്പര്‍ താരമായി മാറുന്നത്. അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രം സംവിധായകന്റേയും എഴുത്തുകാരന്റേയും ചിന്തകള്‍ക്കൊപ്പം, അഭിനയിച്ച് മനോഹരമാക്കുമ്പോഴാണ്. അങ്ങനെ നോക്കുമ്പോള്‍ ലൂയിസ് എന്ന കഥാപാത്രത്തെ വിജയിപ്പിച്ച ഇന്ദ്രന്‍സ് ഞങ്ങള്‍ക്ക് സൂപ്പര്‍ സ്റ്റാറാണ് .ലൂയിസിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇന്ദ്രന്‍സിനും ലൂയിസിനെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. താന്‍ അഭിനയിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്ത വേഷം. എന്നാണ് ഇന്ദ്രന്‍സിന്റെ വാക്കുകള്‍. തീര്‍ച്ചയായും വ്യത്യസ്തമായൊരു ഭാവപ്പകര്‍ച്ചയുമായി എത്തുകയാണ് ഇന്ദ്രന്‍സിന്റെ ലൂയിസ്. കുട്ടികളെ ഇഷ്ടപ്പെടുന്ന, കുട്ടികളോടൊപ്പം കുടുതല്‍ സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്ന ഡോ. ലൂയിസിനെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരുന്നില്ല. പ്രേക്ഷകരും ലൂയിസിനെ ഇഷ്ടപ്പെടും.പുതിയ കാലഘട്ടത്തിലെ ഓണ്‍ലൈന്‍ പഠനത്തിന്റെ ദുഷ്യവശങ്ങളെ വരച്ചുകാണിക്കുന്ന ചിത്രമാണ് ലൂയിസ് എന്ന് സംവിധായകന്‍ ഷാബു ഉസ്മാന്‍ പറയുന്നു.
ഇന്ദ്രന്‍സിനെ കൂടാതെ സായ്കുമാര്‍, ജോയ് മാത്യൂ, മനോജ് കെ ജയന്‍, അശോകന്‍, അജിത്ത് കൂത്താട്ടുകുളം, അസിസ് , രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ആസ്റ്റിന്‍, കലാഭവന്‍ നവാസ്, ശശാങ്കന്‍ ,രാജേഷ് പറവൂര്‍ ,ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയരും ചിത്രത്തില്‍ വേഷമിടുന്നു.
തിരക്കഥ – മനുഗോപാല്‍, ക്യാമറ -ആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍ -ഷിബു ഗംഗാധരന്‍, സംഗീതം- ജാസി ഗിഫ്റ്റ്, രാജീവ് ശിവ , ഗാനരചന -മനു മന്‍ജിത്ത്, ഷാബു ഉസ്മാന്‍ കോന്നി, ആലാപനം -നിത്യ മാമ്മന്‍, ശ്രേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: