തിരുവനന്തപുരം : എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസ വസ്തു ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ട്. കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ജാമ്യാപേക്ഷയില്‍ 29 ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പുറ്റിങ്ങലില്‍ നൂറുകണക്കിന് പേരുടെ ജീവന് നഷ്ടമായ ദുരന്തം സംഭവിച്ചത് പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തു ഉപയോഗിച്ചതിനാലാണ്. അത്തരത്തില്‍ വ്യാപ്തിയേറിയ ആക്രമണമാണ് ജിതിന് നടത്തിയത്. കേസില്‍ പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധിക്കില്ല. ഒരു ഡ്രൈവറായ ജിതിന് എങ്ങനെ ഭരണ കക്ഷിയിലെ പ്രധാന പാര്‍ട്ടി നല്കിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പറ്റും. ജിതിന് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
സിസിടിവി പരിശോധിച്ചിട്ടും പോലീസ് എന്തുകൊണ്ട് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞില്ലെന്നും പ്രതിഭാഗം കോടതിയില്‍ ചോദിച്ചു. നാല് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം ജിതിനെ തിങ്കളാഴ്ചയാണ് കോടതിയില്‍ ഹാജരാക്കി. ആറ് വരെ ജിതിനെ റിമന്‍ഡ് ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: