കാബൂള്‍: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുഴുവന്‍ അവകാശങ്ങളും ആവശ്യപ്പെടുമ്പോള്‍ ഇസ്ലാമിക രാഷ്ട്രമായ അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പീഢനം ഭയന്ന് അവിടെ ജീവിക്കാന്‍ കഴിയാത്ത സ്ഥിതി. കൊടിയ പീഡനവും ആക്രമണവും ഭയന്ന് അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന അവസാന ബാച്ച് സിഖുകാരും ഹിന്ദുക്കളും ന്യൂദല്‍ഹിയിലെത്തി. ഇതോടെ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും എണ്ണം ഏകദേശം വട്ടപ്പൂജ്യത്തിലേക്ക് നീങ്ങുന്നു.
അവസാനമായി ഹിന്ദുക്കളും സിഖുകാരുമടങ്ങുന്ന 55 പേരുടെ സംഘമാണ് ഈ ആഴ്ചയില്‍ ന്യൂദല്‍ഹിയില്‍ എത്തിയത്. താലിബാന്‍കാരുടെ പീഢനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇവരെ വിസ നല്കി വിമാനമാര്‍ഗ്ഗം ഇന്ത്യയില്‍ എത്തിച്ചത്.
ഇതില്‍ തന്നെ ചിലര്‍ക്ക് വലിയ പീഡനം അനുഭവിക്കേണ്ടിവന്നു. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവരില്‍ ചിലരുടെ മുടി മുറിക്കുകയും മറ്റ് ചിലരെ തടവിലാക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും സ്ഥിരം നേരിടേണ്ടിവരുന്ന പീഢനങ്ങളായിരുന്നു മുടി മുറിക്കലും തടവിലാക്കപ്പെടലും.
ഇനി അഫ്ഗാനിസ്ഥാനില്‍ ബാക്കിയുള്ളത് 22 സിഖുകാര്‍ മാത്രമാണ്. 2021ല്‍ കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ നടത്തിയ ആക്രമണത്തില്‍ 50 സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു.
താലിബാന് അധികാരത്തില്‍ എത്തുന്ന 2020ന് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ ഏകദേശം 700 സിഖുകാര്‍ ഉണ്ടായിരുന്നു. യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുകയും താലിബാന് അധികാരം ഏറ്റെടുക്കുകയും ചെയ്തതോടെ സിഖുകാര്‍ക്കു നേരെ ആക്രമണങ്ങളും പീഢനങ്ങളും വര്‍ധിച്ചു. ഇതോടെ പലരം അവിടം വിട്ട് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. ഇതിലെ ഏതാണ്ട് അവസാനബാച്ച് സിഖുകാരാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തിയത്.
“താലിബാന് സര്‍ക്കാര്‍ ഞങ്ങള്‍ വഞ്ചിച്ചു. എനിക്ക് നാല് മാസം ജയിലില്‍ കിടക്കേണ്ടി വന്നു. ജയലില്‍ അവര്‍ എന്റെ തലമുടി മുറിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം”- സംഘത്തില്‍ ഉണ്ടായിരുന്ന ബല്‍ജീത് സിങ്ങ് പറയുന്നു.
“ഇ-വിസ നല്കി ഞങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതില്‍ പ്രധാനമന്ത്രിക്കും ഇന്ത്യാ സര്‍ക്കാരിനും നന്ദി പറയുന്നു.കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഓര്‍ത്താണ് ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങിയത്” – മന്സാ സിങ്ങ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: