ഹൂസ്റ്റണ്‍: മോഹിനിയാട്ടത്തിന്റെ അന്തര്‍ദേശീയ അമ്പാസിഡറായി അറിയപ്പെടുന്നു സുനന്ദ നായര്‍ നൃത്താവതരണത്തിനായി കേരളത്തിലെത്തും. ഒക്ടോബര്‍ 7 മുതല്‍ 12 വരെ ആര് വേദികളില്‍ മോഹിനിയാട്ടം അവതരിപ്പിക്കും. ഒക്ടോബര്‍ 7 ന് സൂര്യാ ഫെസ്റ്റിവലിലാണ് ആദ്യ പരിപാടി. 8ന് കോവളം ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിലും 9ന് വര്‍ക്കല രംഗ കലാ കേന്ദ്രത്തിലും അവതണം ഉണ്ടാകും. 10 ന് ചങ്ങനാശ്ശേരി സിഎംഐ ചര്‍ച്ച് കാമ്പസിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. 11 ന് വടകര ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിലും 12 ന് പിണറായിയില്‍ പിണറായി കണ്‍വന്‍ഷന്‍ സെന്ററിലുമാണ് പരിപാടി. കലാമണ്ഡലം വിഷ്ണു ( വോക്കല്‍), കലാമണ്ഡലം ഗോപാലകൃഷ്ണന്‍ (നാട്ടുവാദ്യം), കലാമണ്ഡലം കിരണ്‍ ഗോപിനാഥ് (മൃദംഗം), പി നന്ദകുമാര്‍( ഇടയ്‌ക്ക), സംഗീതാ മോഹന്‍ ( വയലിന്‍) എന്നിവരാണ് പിന്നണിയില്‍.
ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് റിലേഷന്‍സിന്റെ എംപേനല്‍ഡ് ആര്‍ട്ടിസ്റ്റും നാഷണല്‍ ടിവിയിലെ എ ഗ്രഡ് ആര്‍ട്ടിസ്റ്റുമായ സുനന്ദ മുംബെയിലാണ് ജനിച്ചതും വളര്‍ന്നതും. മോഹിനിയാട്ടത്തില്‍ മുംബെ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടി. 1990കളില്‍ അമേരിക്കയിലെ ഹ്യസ്റ്റണില്‍ സ്ഥിരതാമസമാക്കി.
മോഹിനിയാട്ടമുള്‍പ്പെടെയുള്ള നൃത്തരംഗങ്ങള്‍ക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം നല്‍കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: