കൊച്ചി: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞെന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ നടന് ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയത്തില്‍ പോലീസ്. ഇതേത്തുടര്‍ന്ന് നടന്റെ രക്തം, നഖം, തലമുടി എന്നിവയുടെ സാംപിളുകള്‍ പോലീസ് ശേഖരിച്ചു. സാംപിളുകള്‍ വിദഗ്ധ പരിശോധയക്ക് അയച്ചു. ഇന്നലെയാണ് മരട് പോലീസ്നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കം കുറ്റങ്ങള്‍ ശ്രീനാഥ് ചെയ്തെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. ഐപിഎസി 509, 354 (എ), 294 (എ) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വൈകിട്ടോടെ രണ്ടു പേരുടെ ജാമ്യത്തില്‍ നടനെ വിട്ടയച്ചിരുന്നു.
ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകയോട് താരം അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി. വിഷയത്തില്‍ അവതാരക നല്കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്തിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: