തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ജനശതാബ്ദി മോഡല്‍ സര്‍വീസായ എറണാകുളം-തിരുവനന്തപുരം ലോഫ്‌ളോര്‍ എസി ബസ് ഓടി തുടങ്ങി. ജനശദാബ്ദി ട്രെയിന്‍ മാതൃകയില്‍ എന്‍ഡ് ടു എന്‍ഡ് സര്‍വ്വീസ് നടത്തുന്ന ബസില്‍ കണ്ടക്ടറില്ല എന്നതാണ് പ്രത്യേകത. ഒരു ഭാഗത്തേക്ക് 408 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വിതരണത്തിനുള്ള ചുമതലയും ഡ്രൈവര്‍ക്കാണ്. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്നത്.
തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന ബസ് കൊല്ലം അയത്തില്‍ ഫീഡര്‍ സ്‌റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്‌റ്റേഷനില്‍ നിന്നും മാത്രമാണ് ആളെ കയറ്റുക. ഒരു മിനിറ്റ് നിര്‍ത്തും. ഓഫ്‌ലൈനായും ടിക്കറ്റുകള്‍ ലഭ്യമാണ്. ബസ് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷന്‍, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ടിക്കറ്റ് ലഭിക്കും.രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് 9.40ന് എറണാകുളത്ത് എത്തുകയും വൈകിട്ട് 5.20ന് എറണാകുളത്തുനിന്ന് തിരിച്ച് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തുകയും ചെയ്യുന്ന രീതിയിലാണ് ബസിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. അവധി ദിനങ്ങളിലെ യാത്രയ്‌ക്ക് ഈ സമയക്രമമായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: