Categories: India

180ദിനം, 16158 ഗുണ്ടകളെ അടിച്ച് അകത്താക്കി; 2100കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി സര്‍ക്കാര്‍; ‘സ്‌പ്പോട്ട്’ യുപിയെ ശാന്തിമാക്കി; ഇതു യോഗി സ്‌റ്റൈല്‍

സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ വില്‍പ്പനക്കെതിരെയും സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിരിക്കുകയാണ്. ഇതിനായി ആന്റി നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്‌സിന്റെ പ്രത്യേക യൂണിറ്റും രൂപീകരിച്ചു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്നീ സംഘടനകളും യുപിയില്‍ സര്‍ക്കാര്‍ ശക്തമാക്കിയിരിക്കുകയാണ്.

Published by

ലഖ്‌നൗ: യുപിയില്‍ അക്രമികള്‍ക്കെതിരെ മുഖംനോകാതെ നടപടിയെടുത്ത് യോഗി സര്‍ക്കാര്‍. 180 ദിവസത്തിനുള്ളില്‍ 16,158 കുറ്റവാളികള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കുമെതിരെ കേസെടുത്ത് അവരുടെ സ്വത്തുകളും യോഗി സര്‍ക്കാര്‍ കണ്ടുകെട്ടി. 2100 കോടി രൂപയുടെ സ്വത്തുക്കളാണ് നിലവില്‍ പിടിച്ചെടുത്തത്.

സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ വില്‍പ്പനക്കെതിരെയും സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിരിക്കുകയാണ്. ഇതിനായി ആന്റി നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്‌സിന്റെ പ്രത്യേക യൂണിറ്റും രൂപീകരിച്ചു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്നീ സംഘടനകളും യുപിയില്‍ സര്‍ക്കാര്‍ ശക്തമാക്കിയിരിക്കുകയാണ്.

ഇതിനു പുറമെ വ്യത്യസ്ത വിശ്വാസങ്ങളുടെ ഭാഗമായി അനധികൃതമായി സ്ഥാപ്പിച്ച 76,000 ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത് സ്‌കൂളുകളിലെ ആവശ്യത്തിനായി സംഭാവന നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന തീവ്രവാദ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനായി സ്‌പെഷ്യല്‍ പോലീസ് ഓപ്പറേഷന്‍സ് ടീമും രൂപീകരിച്ചു. ഈ സംഘത്തിന് സിആര്‍പിഎഫിന്റെയും ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്ത്വത്തില്‍ പരിശീലനം നല്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by