ന്യൂദല്‍ഹി: രാജ്യത്തുടനീളം 15 സംസ്ഥാനങ്ങളില്‍ എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ യുഎപിഎ (നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം) പ്രകാരം നിരോധിച്ചേക്കുമെന്ന് അഭ്യൂഹം. യുഎപിഎയിലെ 35ാം അനുച്ഛേദപ്രകാരം കേന്ദ്രം നിരോധനമേര്പ്പെടുത്തിയേക്കുമെന്നാണ് പറയപ്പെടുന്നത്.
ഇതേ യുഎപിഎ വകുപ്പ് പ്രകാരം ഇന്ത്യയില്‍ ഇതുവരെ 42 തീവ്രവാദ സംഘടനകളെ നിരോധിച്ചിട്ടുണ്ട്. യുഎപിഎ 1967ലെ 35ാം അനുച്ഛേദപ്രകാരം തീവ്രവാദത്തില്‍ ഏര്‍പ്പെടുക, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ അതില്‍ പങ്കാളികളാവുകയോ ചെയ്യുക, തീവ്രവാദം പ്രോത്സാഹിപ്പിക്കുക, മറ്റുവിധങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക- ഇതെല്ലാം സംഘടനയെ നിരോധിക്കാനുള്ള കാരണങ്ങളായി ഈ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ആഗോള ജിഹാദി സംഘടനകളായ അല്‍ ക്വെയ്ദ, പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയിബ എന്നിവയിലേക്ക് ചെറുപ്പക്കാരെ ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതും അവരെ മതമൗലികവാദികളാക്കുന്നതും പോപ്പുലര്‍ ഫ്രണ്ടാണെന്ന് എന്‍ ഐഎ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെതിരായ തെളിവുകള്‍, രഹസ്യവിവരങ്ങള്‍, പോപ്പുലര്‍ ഫ്രണ്ട് ചെയര്മാന് ഒഎംഎ സലാം ഉള്‍പ്പെടെ 106 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യുഎപിഎ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനയെ നിരോധിക്കാന്‍ ആവശ്യപ്പെടുക എന്നറിയുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെതിരായ മുഴുവന്‍ രഹസ്യവിവരങ്ങളും തെളിവുകളും മറ്റും കേന്ദ്ര ഏജന്‍സികള്‍ നിയമപരമായി വിശകലനം ചെയ്യുന്നുണ്ട്. ആഗോള ജിഹാദി സംഘടനകളായ അല്‍ ക്വെയ്ദ, പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയിബ എന്നിവയിലേക്ക് ചെറുപ്പക്കാരെ ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതും അവരെ മതമൗലികവാദികളാക്കുന്നതും പോപ്പുലര്‍ ഫ്രണ്ടാണെന്ന് എന്‍ ഐഎ പറയുന്നു.
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും ചിലപ്പോള്‍ ഒളിവില്‍ പോയേക്കാമെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ജാമ്യത്തെ എന്‍ ഐഎ കോടതിയില്‍ എതിര്‍ക്കുന്നത്. രഹസ്യമായി വിവരങ്ങള്‍ കൈമാറാന്‍ സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്കുകളാണ് ഇവര്‍ ഉപയോഗിച്ചുവന്നിരുന്നതെന്നും എന്‍ ഐഎ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഫോറന്‍സിക് വിശകലനത്തിനും വിധേയമാക്കുന്നുണ്ട്. ഇതിന് പിന്നിലെ വലിയ ഗൂഢാലോചനകള്‍ കണ്ടെത്താനാണിത്. മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പേപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ദേശീയ രഹസ്യഏജന്‍സികള്‍ കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: