തിരുവനന്തപുരം: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ ഐഎ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ആര്‍എസ് എസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള എസ് ഡിപി ഐ നേതാവിന്റെ ഭീഷണിപ്രസംഗം വൈറലായി.
പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയാണ് എസ് ഡിപി ഐ. റെയ്ഡിനെ തുടര്‍ന്ന് ആര്‍എസ് എസ് കാര്യാലയങ്ങള്‍ക്കെതിരെ മധുരൈ, കോയമ്പത്തൂര്‍, സേലം, കന്യാകുമാരി എന്നിവിടങ്ങളില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകര്‍ പുറത്തുവരികയാണ്. ആര്‍എസ് എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ പെട്രോള്‍ ബോംബെറിയുകയാണ്.
ഇതിനിടെയാണ് ഒരു പ്രതിഷേധറാലിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന എസ് ഡിപി ഐനേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നത്. “ഈ രാജ്യത്ത് ഒന്നുകില്‍ ഞങ്ങളുടെ ആദര്‍ശം വിജയിക്കും. ഞങ്ങളുടെ സ്വപത്തിനായി ഞങ്ങള്‍ രക്തസാക്ഷിത്വം വഹിക്കും. നിങ്ങള്‍ ആര്എസ്എസ്കുകാര്ക്ക് നന്നായറിയാം. ഇരുട്ടിന്റെ മറവില്‍ ഞങ്ങളെ ആക്രമിച്ചാല്‍ പകല്‍വെളിച്ചത്തില്‍ 10 സെക്കന്റില്‍ നിങ്ങളെ ഞങ്ങള്‍ കൈകാര്യം ചെയ്യുമെന്ന്”- വിവാദ പ്രസംഗത്തിലെ പ്രസക്തഭാഗമാണ് പ്രചരിക്കുന്നത്. എതിരാളികളെ അതിവേഗം കൊല്ലാന്‍ കഴിയുന്ന പരിശീലനം പോപ്പുലര്‍ ഫ്രണ്ട് പരിശീലനകേന്ദ്രങ്ങള്‍ നല്കുന്നുവെന്നത് പ്രശസ്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: