തിരുവനന്തപുരം: ഭരണഘടനയെ സംരക്ഷിക്കുന്നവരാണ്, റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നവരാണ് കോടതിയെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നവരാണ് എന്നൊക്കെ പറഞ്ഞാലും പോപ്പുലര്‍ ഫ്രണ്ട് നിയമവിരുദ്ധമായാണ് ഹര്‍ത്താല്‍ നടത്തിയതെന്ന് ശ്രീജിത് പണിക്കര്‍. ഹര്‍ത്താല്‍ നടത്തണമെങ്കില്‍ കോടതി നിയമപ്രകാരം മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതുണ്ട്. എന്നാല്‍ അതെല്ലാം കാറ്റില്‍പ്പറത്തിയാണ് പെട്ടെന്ന് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും ശ്രീജിത് പണിക്കര്‍ കുറ്റപ്പെടുത്തി.
ഹര്‍ത്താല്‍ നടത്തിയെന്ന് മാത്രമല്ല, കേരളത്തിലാകെ അക്രമം അഴിച്ചുവിട്ടു. കോടതി തന്നെ ഇതിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസെടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് തന്നെ അവരെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.
അതുപോലെ പോപ്പുലര്‍ ഫ്രണ്ട് മതേതര സംഘടനയാണെങ്കില്‍ അവര്‍ വിളിക്കുന്ന മതമുദ്രാവാക്യത്തിന് എന്ത് പ്രസക്തിയാണുള്ളത്? ഇതെല്ലാം നോക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ടിന് എതിരെ എടുത്ത നടപടി ശരിയാണെന്ന് ഒറ്റയടിക്ക് തന്നെ തോന്നുമെന്നും ശ്രീജിത് പണിക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: