ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നത് വെറും നാടകമാണെന്നും കഥയ്ക്കൊടുവില്‍ രാഹുല്‍ ഗാന്ധി തന്നെ പ്രസിഡന്റാകുമെന്നും ബിജെപിയുടെ ബീാഹര് ഉപാധ്യക്ഷന്‍ സുശീല്‍ കുമാര്‍ മോദി.
“ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ മുഴുവന്‍ അഴിമതിക്കാരാണ്. കോണ്‍ഗ്രസ് ഒരു മുങ്ങുന്ന കപ്പലാണ്. ഈ സ്ഥാനാര്ത്ഥിനാടകങ്ങള്ക്കെല്ലാം ഒടുവില്‍ രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി വരും. ഈ നാമനിര്‍ദേശങ്ങളെല്ലാം വെറും അലങ്കാരം മാത്രമാണ്. “- സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
സെപ്തംബര്‍ 23നാണ് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബത്തിലെ ആരും പ്രസിഡന്റ് പദവി ഏറ്റെടുക്കില്ലെന്ന് രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്. തനിക്ക് പകരം രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യം സോണിയാഗാന്ധിയും അജയ് മാക്കനും കൂടി പ്രഖ്യാപിക്കുമെന്നാണ് അശോക് ഗെഹ്ലോട്ട് പറയുന്നത്. ചിന്തന്‍ ശിബിരത്തില്‍ എടുത്ത തീരുമാനപ്രകാരം ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം പാലിക്കുമെന്നാണ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. എങ്കിലും ഒടുവില്‍ രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി വരുമെന്നാണ് സുശീല്‍ കുമാര്‍ മോദി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: