Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം; ഇംഗ്ലണ്ടിനെതിരെ ജയത്തോടെ ഝുലന്‍ ഗോസ്വാമിക്ക് യാത്രയയപ്പ്; തേജസ്സോടെ മികച്ച ഫാസ്റ്റ്ബൗളര്‍

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ദാഹ എന്ന കുഗ്രാമത്തില്‍ നിന്നെത്തി തലയുയര്‍ത്തി തേജസ്സോടെ ലോക ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഝുലന്‍. വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ്ബൗളറായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ പദവിയും അലങ്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 09:45 pm IST
in Cricket

ലണ്ടന്‍: വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം ഝുലന്‍ ഗോസ്വാമിക്ക് ജയത്തോടെ യാത്രയയപ്പ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം 16 റണ്‍സിന് ജയിച്ചാണ് സഹതാരങ്ങള്‍ ഝുലന് അര്‍ഹിക്കുന്ന വിടവാങ്ങല്‍ സമ്മാനിച്ചത്. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ പത്തോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റും ഝുലന്‍ സ്വന്തമാക്കിയിരുന്നു.  

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ദാഹ എന്ന കുഗ്രാമത്തില്‍ നിന്നെത്തി തലയുയര്‍ത്തി തേജസ്സോടെ ലോക ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഝുലന്‍. വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ്ബൗളറായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ പദവിയും അലങ്കരിച്ചു. 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ശനിയാഴ്ച ലോര്‍ഡ്സില്‍ തിരശീല വീണത്. പുരുഷ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കു പോലും അപ്രാപ്യമായ വിരമിക്കില്‍ മത്സരം കളിക്കാനുള്ള ഭാഗ്യവും ഝുലനുണ്ടായി.  

ഇന്ത്യയ്‌ക്കായി 12 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റുകളും 204 ഏകദിനങ്ങളില്‍ നിന്ന് 255 വിക്കറ്റുകളും 68 ട്വന്റി20യില്‍ നിന്ന് 56 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ വനിതാ താരമാണ്. ടെസ്റ്റില്‍ 25 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് മികച്ച പ്രകടനം. ഏകദിനത്തില്‍ 31 റണ്‍സിന് ആറു വിക്കറ്റ്. ട്വന്റി20യില്‍ 11 റണ്‍സിന് അഞ്ചു വിക്കറ്റ്. ഏകദിന ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയതും ഝുലനാണ്, 40. അഞ്ച് ലോകകപ്പുകളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചു. രണ്ട് ഫൈനല്‍ കളിച്ചെങ്കിലും ഒരു ലോകകപ്പ് പോലും നേടാതെ മടക്കം.  

2007ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും മികച്ച വനിതാ താരമായി. 2016ല്‍ ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 2018ല്‍ ഏകദിനത്തില്‍ 200 വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ താരവുമായി. വീരേന്ദര്‍ സെവാഗും ആര്‍. അശ്വിനുമടക്കമുള്ള താരങ്ങള്‍ ഝുലന് ആശംസകള്‍ നേര്‍ന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ഒരു സ്റ്റാന്‍ഡിന് ഝുലന്റെ പേര് നല്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags: cricketയാത്രയയപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

പുതിയ വാര്‍ത്തകള്‍

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.