കോഴിക്കോട്: കേരളത്തെ ബന്ദിയാക്കി പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ നടത്തിയ ഹര്‍ത്താലിനിടെ ഐസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത രണ്ടു പേര്‍ പിടിയില്‍. കോഴിക്കോട് മോഡേണ്‍ ബസാര്‍ സ്റ്റീല്‍ കോംപ്ലക്‌സിന് സമീപം കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞു തകര്‍ത്ത കേസില്‍ ചങ്ങംപൊതിപ്പറമ്പ് അരക്കിണര്‍ സ്വദേശികളായ മുഹമ്മദ് ഹാതിം (38), അബ്ദുല്‍ ജാഫര്‍ (33) എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ ഇവര്‍ തൃശൂര്‍-കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റിനു നേരെയാണ് കല്ലെറിഞ്ഞത്. സംഭവത്തില്‍ െ്രെഡവര്‍ തൃശൂര്‍ മുട്ടിത്തടി സ്വദേശി സിജിക്ക് (48) പരിക്കേറ്റിരുന്നു. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നിരുന്നു. ഇവരുടെ കൈയ്യില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും.
വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പോപ്പുലര്‍ ഫ്രണ്ടുകാര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. 70 കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്ത അവര്‍ ഇതര വാഹനങ്ങളും ആക്രമിച്ചു. പത്തു ്രൈഡവര്‍മാരും പോലീസുകാരും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തോടനുബന്ധിച്ച് പോലീസ് 281 കേസുകളാണ് എടുത്തിട്ടുള്ളത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമം നേരിടുന്നതില്‍ സംസ്ഥാന പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്നാണ് സൂചന. മിന്നല്‍ ഹര്‍ത്താലില്‍ അക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്കിയതാണ്. മുമ്പും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുകള്‍ അക്രമാസക്തമായിരുന്നു. അതുപോലെ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പ് ആഭ്യന്തര വകുപ്പ് അവഗണിച്ചെന്നാണ് സംശയിക്കേണ്ടത്. പലയിടങ്ങളിലും പോലീസ് തികഞ്ഞ നിഷ്‌ക്രിയത്വം പാലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: