ജയ്പൂര്‍ : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനെ തുടര്‍ന്ന് അശോക് ഗേഹ്ലോട്ടിന് പകരം സച്ചിന് പൈലറ്റ് രാജസ്ഥാന് മുഖ്യമന്ത്രിയാകും. ഗേഹ്ലോട്ട് സ്ഥാനം ഒഴിയുന്നതിന് പിന്നാലെ സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ സച്ചിന് പൈലറ്റും ഗേഹ്ലോട്ടും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നതാണ്. ഹൈക്കമാന്‍ഡിന്റെ ഇടപെലിലാണ് ഇപ്പോള്‍ വിഷയത്തില്‍ തീരുമാനത്തിലെത്തിയതെന്നാണ് സൂചന.
സച്ചിന് പൈലറ്റ് രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരുന്നത് തടയാന്‍ ഗേഹ്ലോട്ട് പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവും ഒരുമിച്ച് വഹിക്കാമെന്നും, രാജിവെക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയായി തന്റെ വിശ്വസ്തരെ കൊണ്ടുവരണമെന്നും ഗേഹ്ലോട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നെഹ്റു കുടുംബം സച്ചിന് പൈലറ്റിനെ പിന്തുണയ്ക്കുകയായിരുന്നെന്നാണ് അറിയാന്‍ കഴിയുന്നത്. 2018ല്‍ ഭരണം പിടിക്കാന്‍ മുന്നില്‍ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിര്‍ന്ന നേതാവ് സി.പി.ജോഷിയുടേയും പേര് ഉയര്‍ന്നു വരുന്നുണ്ട. ഇന്ന് വൈകിട്ട് ഏഴിന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ജയ്പുരില്‍ ഗെലോട്ടിന്റെ വസതിയിലാണ് യോഗം. അതിനുശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരീക്ഷകനായി മല്ലികാര്‍ജുന്‍ ഖര്‍ഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനും പങ്കെടുക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കാനാണു സാധ്യത. മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകും.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള നടപടി ഗെലോട്ട് ആരംഭിച്ചിരുന്നു. കൊച്ചിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഗേഹ്ലോട്ട് നിമ നിര്‍ദ്ദേശ പത്രിക നല്കാന് തീരുമാനിച്ചത്. അതേസമയം നെഹ്റു കുടുംബത്തില്‍ നിന്നാരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് ശശി തരൂരും അറിയിച്ചിട്ടുണ്ട്. ജി 23 നേതാക്കള പ്രതിനിധീകരിച്ച് മനീഷ് തിവാരിയും പത്രിക നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: