കൊച്ചി: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത എന്‍ഐഎ റെയ്ഡിനെക്കുറിച്ച് എന്താണ് പ്രതികരിക്കേണ്ടതെന്ന് കേരളത്തിലെ സാംസ്കാരിക നായകര്‍ താടിയുഴിഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍ഐഎ ആയതുകൊണ്ട് അല്പം പേടിയുള്ളതിനാലാണ് പ്രതികരണത്തിന് കാലതാമസമെന്നും സ്വതസിദ്ധമായ പരിഹാസച്ചുവയില്‍ അഡ്വ. ജയശങ്കര്‍. യൂ ട്യൂബ് ചാനലിലായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.
“സുനില്‍ പി ഇളയിടത്തെപ്പോലുള്ള ഇടതു ബുദ്ധിജീവികള്‍ താടിയുഴിഞ്ഞ് എന്താണ് പറയേണ്ടതെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇടതു ബദ്ധീജീവികള് തീര്‍ച്ചയായും ഒന്നു രണ്ടു ദിവസത്തിനകം പ്രതികരിക്കും. പിന്നെ എന്‍ ഐഎ ആയതുകൊണ്ട് സാംസ്കാരിക നായകര്‍ അല്പം ജാഗ്രതയോടെയായിരിക്കും പ്രതികരിക്കുക എന്ന് മാത്രം”- ജയശങ്കര്‍ പറഞ്ഞു.
“ജോസഫ് മാഷ്ടെ കയ്യ് മൂവാറ്റുപുഴ വെച്ച് വെട്ടി കഴിവ് തെളിയിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ട്. ഈ നാട്ടിലെ പൊലീസ് സ്റ്റേഷന് വിചാരിച്ചാല്‍ ഇത്രയൊക്കെയേ നടക്കൂ എന്ന് അവര്‍ക്കറിയാം. കൈവെട്ടാനും കഴുത്തുവെട്ടാനും കാല് വെട്ടാനും യാതൊരു ചാഞ്ചല്യവുമില്ലാത്തവരാണ്. മെയ് 21 ആലപ്പുഴയില്‍ എസ് ഡിപിഐയുടെ വലിയ മഹാസമ്മേളനം നടന്നപ്പോള്‍ അവിടെ ഒരു കുട്ടിവിളിച്ചതും മുതിര്‍ന്നവര്‍ ഏറ്റുവിളിച്ചതുമായ ഒരു മുദ്രാവാക്യം നിങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. “അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്ത് വെച്ചോട, കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ കാത്ത് വെച്ചോട…വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാര്….”- ഇതായിരുന്നു സാഹിത്യഭംഗി കലര്‍ന്ന ആ മുദ്രാവാക്യം. പൊലീസുകാര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 30ഓളം പ്രവര്‍ത്തകരെയും ഒന്നോ രണ്ടോ നേതാക്കളെയും അറസ്റ്റ് ചെയ്തു. കോടതിയുടെ ഭാഗത്ത് നിന്നും ചില നിരീക്ഷണങ്ങള്‍ ഉണ്ടായി. കുട്ടിയുടെ പേരില്‍ പോലും കേസെടുത്തു. പക്ഷെ അറസ്റ്റ് ചെയ്തവര്‍ക്കെല്ലാം ഒരു മാസത്തിന് ശേഷം ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടിയതോടെ ഇവരുടെ ആവേശം വര്‍ധിച്ചു. ഇതോടെ ഇനി പോപ്പുലര്‍ ഫ്രണ്ട് ഒതുങ്ങും. കേരള സര്‍ക്കാര്‍ ഇനി ഇവരുടെ പ്രകടനങ്ങള്‍ക്കും മറ്റും അനുവാദം കൊടുക്കില്ലെന്നും ഈ നാട്ടില്‍ കുറച്ചുപേര്‍ തെറ്റിദ്ധരിച്ചു.” – ജയശങ്കര്‍ പറഞ്ഞു.
“എന്നാല്‍ സെപ്തംബര്‍ 17ന് വീണ്ടും കോഴിക്കോട് കടപ്പുറത്ത് വീണ്ടും പോപ്പുലര്‍ ഫ്രണ്ട് സമ്മേളനം നടത്തി. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അവിടെ പങ്കെടുത്തു. ഫാസിസത്തിനെതിരെയും ഭരണകൂട ഭീകരതയ്ക്കും എതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആഞ്ഞടിച്ചു. ഇവരുടെ ഈ വന്‍പടയൊരുക്കം ദല്‍ഹിയിലെ നേതാക്കളെ ഞെട്ടിച്ചു. ഇതായിരിക്കാം അറസ്റ്റിലേക്ക് നയിച്ചത്. ഈ അറസ്റ്റ് ഏകപക്ഷീയമാണെന്ന് മീഡിയ വണ്‍ ചാനല്‍ വിളിച്ചപ്പോള്‍ ആരിഫ് എംപി പറഞ്ഞു. അതായത് പോപ്പുലര്‍ ഫ്രണ്ടുകാരെ മാത്രമേ അറസ്റ്റ് ചെയ്തുള്ളൂ. എന്‍ ഐഎക്കാരെ ആരും അറസ്റ്റ് ചെയ്തിട്ടില്ല. എന്നായിരുന്നു ആരിഫ് പറഞ്ഞത്. “- വീണ്ടും തെല്ലു പരിഹാസച്ചുവയോടെ ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: