കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മുസ്ലീം പള്ളിക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര് മരിച്ചു. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് എത്തിയ വിശ്വാസികളാണ് മരിച്ചത്. സ്ഫോടനത്തില്‍ 41 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച നമസ്കാരത്തിനുശേഷം പള്ളിയില്‍നിന്ന് വിശ്വാസികള്‍ പുറത്തിറങ്ങവെയായിരുന്നു സ്ഫോടനമെന്ന് കാബൂള്‍ പോലീസ് വക്താവ് ഖാലിദ് സദ്രാന് പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പള്ളിക്ക് സമീപമുള്ള പ്രധാന റോഡിലാണ് സ്ഫോടനം നടന്നതെന്ന് ആഭ്യന്തര മന്ത്രിയുടെ വക്താവ് അബ്ദുല്‍ നാഫി താക്കൂര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: