ന്യൂദല്‍ഹി: നിറയെ മറകള്‍ സൃഷ്ടിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖം വെളിയില്‍ വരാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയിരുന്നത്. എന്നാല്‍ ചില റെയ്ഡുകളിലൂടെ കണ്ടെത്തിയ വിവരങ്ങളിലൂടെ ഈ മുഖംമൂടികളാണ് എന്‍ ഐഎ തുറന്നുകാട്ടിയത്.
പ്രധാനമായും ഇപ്പോള്‍ കേരളത്തിലേക്ക് ഗള്‍ഫില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഒഴുകിയ പണശൃംഖലയാണ് എന്‍ ഐഎയും ഇഡിയും തെളിവുകള്‍ സഹിതം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഗള്‍ഫില്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേര് ചിത്രത്തില്‍ എവിടെയും കാണില്ല. പക്ഷെ കൃത്യമായി അവിടെ നിന്നും പണം ഒഴുകിയെത്തുന്നു.
മൂന്ന് സംഘടനകള്‍ വഴിയാണ് ഈ പണം എത്തുന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ( ഐഎഫ്എഫ്), ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐഎസ് എഫ്), റീഹാബ് ഇന്ത്യ ഫൗണ്ടേഷന് (ആര് ഐഎഫ്) എന്നീ മൂന്ന് സംഘടനകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പണപ്പിരിവ് നടത്തിയിരുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരം. ഈ സംഘടനകളെ മുന്നില്‍ നിര്‍ത്തി പോപ്പുലര്‍ ഫ്രണ്ടിന്‍രെ മുഖം മറച്ചുകൊണ്ടായിരുന്നു പണപ്പിരിവ്.
ഐഎഫ്എഫ് , ഐഎസ് എഫ് എന്നീ സംഘടകള്‍ ഗള്‍ഫ് രാജ്യങ്ങളിലും മധ്യേഷ്യന്‍ അറബ് രാജ്യങ്ങളിലും കരുത്തുള്ള ശൃംഖലകളുള്ള സംഘടനകളാണ്. ഇതില്‍ ഐഎഫ്എഫ് ആണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിന് പണം എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
ദുബായില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് മുന്‍നിര സംഘടനകള്‍ എമിറേറ്റ്സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം (ഇ ഐഎഫ്എഫ്), ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി (ഐസിഎസ്) കര്‍ണ്ണാടക ചാപ്റ്റര്‍ എന്നിവയാണ്.
കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീകരസംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തിക്കുന്ന ഈജിപ്തില്‍ ഉള്‍പ്പെടെ പോയതായും വിവരമുണ്ട്. അവരുടെ ആശയങ്ങളും ജിഹാദി പ്രവണതകളും പഠിക്കാനാണെന്ന് ഈ യാത്രയെന്ന് പറയുന്നു.
സൗദിയില്‍
ഇവിടെ ഐഎഫ്എഫ് , ഐഎസ് എഫ് എന്നീ സംഘടനകളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖങ്ങള്‍.
ഒമാനില്‍
ഇവിടെ സോഷ്യല്‍ ഫോറം (എസ് എഫ്) എന്നീ സംഘടനയുടെ മറവിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. എസ് എഫ് ഐഎസ് എഫ്, ഡബ്ല്യു എഫ് എസ്, ഡബ്ല്യു എസ് കെഎ എന്നീ സംഘടനകള്‍ വഴി മതമൗലികവാദവല്‍ക്കരണവും നടക്കുന്നു. ഇവിടെ പണം പിരിക്കുന്നത് അഷ്ഫാക് ചൈകിനാകാത്ത് പവയില്‍ ആണ്.
തുര്‍ക്കിയില്‍
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വഴിയാണ് ഇവിടെ മതപ്രവര്‍ത്തനങ്ങള്‍. സബാഹത്തിന്‍ സെയ്ബ് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി പഠിക്കാന്‍ പോയ നൗഷാദ് വഴിയായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
കുവൈത്തില്‍
ഇവിടെ കുവൈത്ത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ( കെ ഐഎസ് എഫ്) വഴിയാണ് പ്രവര്‍ത്തനം.
പാകിസ്ഥാന്, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, മൗറീഷ്യസ് എന്നിവിടങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് സജീവം. മൗറീഷ്യസില്‍ നിന്നും അയച്ച പണമാണ് ഉത്തര്‍പ്രദേശില്‍ ഹത്രാസ് കൂട്ടബലാത്സംഗത്തിന്റെ പേരില്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിച്ചതെന്ന് എന്‍ ഐഎ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: