കൊച്ചി: ഇഡിയുടെ ചോദ്യം ചെയ്യലിന് പല തവണ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്ത മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇനി അധികനാള്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല.കിഫ്ബി മസാല ബോണ്ട് സംബന്ധിച്ച ഫെമ നിയമലംഘനം അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന് ഇഡി പറയുന്നു.
ഇഡി സമന്‍സ് ചോദ്യം ചെയ്യാന്‍ വ്യക്തികള്‍ക്ക് അധികാരമില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാനാണ് നോട്ടീസ് അയച്ചതെന്നും ഇഡി പറയുന്നു.
മസാല ബോണ്ടിലെ അന്വേഷണത്തിനെതിരെ തോമസ് ഐസക്ക് നല്കിയ ഹര്‍ജി അപക്വമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തോമസ് ഐസക് അന്വേഷണത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്. പക്ഷെ അതിന് വേണ്ടി വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ തോമസ് ഐസക്ക് ഉന്നയിക്കുകയാണെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. 2500 കോടി രൂപയാണ് മസാല ബോണ്ടിലൂടെ ഇഡി സമാഹരിച്ചിരിക്കുന്നത്. ഇതിലെ ഓരോ രേഖകളും പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: