തലശേരി: മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ടുകാരെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ വെമ്പടി സ്വദേശി സുജീര്‍(30),വട്ടക്കയം സ്വദേശി നൗഷാദ് (32) എന്നിവരെയാണ് മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ എം.കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച ഉച്ചയോടെയാണ് ആര്.എസ്.എസ്. കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ രണ്ടു പേര് ഓഫീസിന് നേരെ ബോംബെറിയുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെള്ളേരിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയോടെ ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആര്‍എസ്എസ് കാര്യാലയമായ ആനന്ദമഠത്തിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തന്നെയാണ് പ്രതികള്‍. ഹര്‍ത്താലിനോടനുബന്ധിച്ച് മട്ടന്നൂരിനടുത്തെ ഉളിയിലില്‍ വാഹനങ്ങള്‍ക്കു നേരെ പെട്രോള്‍ ബോംബേറ് നടന്നിരുന്നു. പുന്നാട് ബൈക്കിന് നേരെയുള്ള ബോംബേറില്‍ കണ്ണൂര്‍ വിമാനത്താവള ജീവനക്കാരനായ നിവേദിനും പരുക്കേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: