കോഴിക്കോട്: താമരശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചമുതലാണ് കുട്ടിയെ കാണാതായത്. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
കുട്ടിയുടെ വീടിന് പുറകിലൂടെ ഒഴുകുന്ന പുഴയിൽ വീണതാകാം എന്ന സംശയമുണ്ടായിരുന്നു. തുടർന്ന് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ പുഴയില്‍നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കളരാന്തിയി ജി എം എൽ പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അമീൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: