Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഖത്തറില്‍ നിന്നും സിംഗപ്പൂരില്‍നിന്നും കോടികള്‍ എത്തി; വിദേശത്തു നിന്നും അറസ്റ്റുണ്ടാകും

ഇന്ത്യയില്‍ ജിഹാദ് നടത്തി ഇസ്ലാമികരാഷ്‌ട്രമാക്കാനായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കമെന്ന് എന്‍ഐഎ

Janmabhumi Online by Janmabhumi Online
Sep 24, 2022, 07:41 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യ്‌ക്കും അനുബന്ധ സംഘടനകള്‍ക്കുമായി   അക്കൗണ്ട് മാര്‍ഗം മാത്രംവിദേശത്തുനിന്ന്  എത്തിയത് 120 കോടി.  വിദേശത്തുനിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്‌ക്കുന്ന പണമാണ് സംഘടനാനേതാക്കള്‍ക്കു ലഭിച്ചത്. ഖത്തര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പണം അയച്ച ചിലര്‍ക്ക്   സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു ബന്ധമുള്ളതായി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകിട്ടിയിട്ടുണ്ട് .

കണ്ണൂര്‍ സ്വദേശി ഷെഫീഖ് പായത്ത് ഖത്തറില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ട് വഴി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെരീഫിന് 21 ലക്ഷംവും  റിഹാബ് ഇന്ത്യ ഫൗണ്ടേഷനും 16 ലക്ഷം നല്‍കിയത് അയാല്‍ സമ്മതിച്ചിട്ടുണ്ട്. വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അതിനു ചാനലുകളില്ലെന്നുമാണ് പിഎഫ്‌ഐ നേതാക്കള്‍ ചോദ്യം ചെയ്യലില്‍ പറയുന്നത്. കസ്റ്റഡിയില്‍ ലഭിച്ച നേതാക്കളെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഇതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

എന്‍ഐഎ അറസ്റ്റ് ചെയ്ത 18 പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകളാണ് ചുമത്തിയത്.പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, മറ്റു മതസംഘടനകളിലെ അംഗങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍, സ്‌ഫോടകവസ്തുക്കളുടെ ശേഖരണം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവൃത്തികള്‍ ജനമനസ്സില്‍ ഭീതി വിതച്ചതായി കുറ്റപത്രത്തില്‍  പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലൂടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനും ഇവര്‍ ശ്രമിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിനു യുവാക്കളെ സജ്ജരാക്കാന്‍ ആയുധ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചെന്നും  കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

 ഇന്ത്യയില്‍ ജിഹാദ് നടത്തി ഇസ്ലാമികരാഷ്‌ട്രമാക്കാനായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കമെന്ന്  റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളില്‍ നിന്നുള്ള 30,000 പേര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ പരിശീലനം നല്‍കി.

പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദത്തിന് തെളിവ് ലഭിച്ചതായും കോടതിയെ എന്‍ഐഎ അറിയിച്ചു. രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തൊയ്ബ, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള ഭീകര സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും നേതാക്കള്‍ പ്രേരിപ്പിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന് ഭീകരവാദ ബന്ധമുണ്ട്. ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍  നേതാക്കള്‍ ശ്രമിച്ചു.

കേരളത്തിലെ പ്രത്യേക സമുദായ നേതാക്കളെ ഇവര്‍ ലക്ഷ്യമിട്ടു. ഇവരുടെ ഹിറ്റ്‌ലിസ്റ്റ് സംഘടന തയാറാക്കിയിട്ടുണ്ട്.  ഇത് സംബന്ധിച്ച രേഖകള്‍ എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തിലൂടെ സംസ്ഥാനം ചോരക്കളമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് കേരളത്തിലെ നേതാക്കളും പ്രവര്‍ത്തകരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.  

താലിബാനെ അനുകരിച്ച് നിരോധിത സംഘടനയായ സിമിയുടെ ആശയങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് പ്രചരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും. സിമിയുടെ നേതാക്കള്‍ കൂട്ടത്തോടെ പോപ്പുലര്‍ ഫ്രണ്ടിലേക്കു ചേക്കേറുകയായിരുന്നു. ഓരോ നേതാവും സിമിയില്‍ വഹിച്ചിരുന്ന തസ്തികയും കാലയളവും എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതിവിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്ന പരാമര്‍ശവും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.  

കൊച്ചിയിലെ കേസുമായി ബന്ധപ്പെട്ട് 14 പ്രതികളാണുള്ളത്. ഇതില്‍ ഒന്നാം പ്രതി പോപ്പുലര്‍ ഫ്രണ്ട് സംഘടന തന്നെയാണ്.  സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ്  മറ്റ് പ്രതികള്‍. കേസിലെ മൂന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് എന്നിവരെ പിടികൂടാനുണ്ട്. ഇവരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. നിരവധി രാജ്യവിരുദ്ധ ഉള്ളടക്കങ്ങള്‍ അടങ്ങിയ രേഖകള്‍ ആണ് പിടിച്ചെടുത്തിട്ടുള്ളത്.  

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗൂഢാലോചന നടത്തിയതിനുള്ള തെളിവുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  ഇസ്ലാമിക ഭീകര സംഘടനകളുമായുള്ള ബന്ധവും ഈ രേഖകളില്‍ നിന്നും വ്യക്തമാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവരുടെ ആശയവിനിമയം എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ധാരാളമുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ തിരുവനന്തപുരം സി ഡാക്കില്‍ പരിശോധിക്കും. കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. അതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു.  

Tags: പോപ്പുലര്‍ ഫ്രണ്ട്pfiQatar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്) പോപ്പുലര്‍ ഫ്രണ്ട് പ്രകടനം (ഇടത്ത്)
Kerala

ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനിഷ്ടപ്പെടുന്നുവെന്ന് ഡോ.ആരിഫ് ഹുസൈന്‍ തെരുവത്ത്; പിഎഫ് ഐ ലക്ഷ്യം ഇന്ത്യയെ മുസ്ലിം രാഷ്‌ട്രമാക്കല്‍

Kerala

യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപനം, വ്യോമഗതാഗതം സാധാരണ നിലയില്‍

World

പശ്ചിമേഷ്യയില്‍ 12 ദിവസത്തെ യുദ്ധക്കാര്‍മേഘം ഒഴിഞ്ഞു;വെടിനിര്‍ത്തി ഇസ്രയേലും ഇറാനും; ഇന്ധനവില ഇടിഞ്ഞു, ഓഹരിവിപണി കുതിച്ചു

Gulf

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

World

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടടതിയുടെ പരിഗണയിലെന്നും വി സി

ടി.ജി. വേലായുധന്‍ നായര്‍,  ടി.ജി. ബാലകൃഷ്ണന്‍ നായര്‍

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മയ്‌ക്ക്

അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിലെ കരണത്തടി

കവിത: ഭാരത മക്കള്‍

വായന: വിരഹത്തിന്റെ ‘അരുണിമ’

കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്, ഇളക്കി മാറ്റി പൊലീസ്

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies