തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 170 പേരെ അറസ്റ്റ് ചെയ്തു നീക്കിയെന്നും സംസ്ഥാന പോലീസ് അറിയിച്ചു. നിലവില്‍ 368 പേര് കരുതല്‍ തടങ്കലിലാണ്. ഹര്‍ത്താലില്‍ സംസ്ഥാനത്ത് 70 കെഎസ്ആര്‍ടിസി ബസുകളാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ വ്യക്തമാക്കി.
വിശദവിവരങ്ങള്‍ ചുവടെ
(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)
- തിരുവനന്തപുരം സിറ്റി 12, 11, 3
- തിരുവനന്തപുരം റൂറല്‍ 10, 2, 15
- കൊല്ലം സിറ്റി 9, 0, 6
- കൊല്ലം റൂറല്‍ 10, 8, 2
- പത്തനംതിട്ട 11, 2, 3
- ആലപ്പുഴ 4, 0, 9
- കോട്ടയം 11, 87, 8
- ഇടുക്കി 3, 0, 3
- എറണാകുളം സിറ്റി 6, 4, 16
- എറണാകുളം റൂറല്‍ 10, 3, 3
- തൃശൂര്‍ സിറ്റി 6, 0, 2
- തൃശൂര്‍ റൂറല്‍ 2, 0, 5
- പാലക്കാട് 2, 0, 34
- മലപ്പുറം 9, 19, 118
- കോഴിക്കോട് സിറ്റി 7, 0, 20
- കോഴിക്കോട് റൂറല്‍ 5, 4, 23
- വയനാട് 4, 22, 19
- കണ്ണൂര്‍ സിറ്റി 28, 1, 49
- കണ്ണൂര്‍ റൂറല്‍ 2, 1, 2
- കാസര്‍ഗോഡ് 6, 6, 28
അതേസമയം ഈരാറ്റുപേട്ടയില്‍ കാശ്മീര്‍ മോഡല്‍ മുദ്രാവാക്യമുയര്‍ത്തിയാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ എത്തിയത്. പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ പോലീസ് രംഗത്തെത്തിയതോടെയാണ് ഇവര്‍ ബോലോ തക്ബീര്‍, അള്ളാഹു അക്ബര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തടയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരരും പോലീസും തമ്മില്‍ ഈരാറ്റുപേട്ട ടൗണില്‍ രണ്ട് തവണ ഏറ്റുമുട്ടി.
ഹര്‍ത്താലിന്റെ മറവില്‍ കണ്ണൂരിലും വ്യാപക ആക്രമണം നടന്നു. ഉളിയില്‍ നരയന്‍പാറയില്‍ സ്വകാര്യ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ആക്രമണം നടത്തി. പയ്യന്നൂരില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് തല്ലിയോടിച്ചു. പയ്യന്നൂര്‍ ടൗണില്‍ തുറന്ന കടകളാണ് ആറ് പ്രവര്‍ത്തകര്‍ ചേര്‍ന്നു പൂട്ടിക്കാന്‍ ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ മര്‍ദ്ദിച്ച ശേഷം പോലീസില്‍ ഏല്പിച്ചു.
കണ്ണൂരിലെ മില്‍മ ടീസ്റ്റാളും സമരക്കാര്‍ അടിച്ച് തകര്‍ത്തു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയിലെ കടയിലേക്ക് ഇരുമ്പ് വടിയുമായി എത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. കടയിലെ തൊഴിലാളിയുടെ തലയ്ക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഭാഗമായി കടയിലെ പലഹാരങ്ങളും നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: