ലഖ്നൗ: പോപ്പുലര്‍ ഫ്രണ്ട് രാഷ്ട്രത്തിന് ഭീഷണിയല്ലെന്നും മറ്റൊരു രാഷ്ട്രീയപാര്‍ട്ടി മാത്രമെന്നുമുള്ള സമാജ് വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്മാന്റെ പ്രസ്താവന വിവാദമാകുന്നു.
എന്‍ ഐഎ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും നടത്തിയ റെയ്ഡിനെ .ചോദ്യം ചെയ്ത് സമാജ് വാദി എംപി ഷഫീഖുര്‍ റഹ്മാന്.നേരത്തെ അഫ്ഗാന് ഗവണ്മെന്റിനെ അട്ടിമറിച്ച് താലിബാന് അധികാരം പിടിച്ചതിനെ ബ്രിട്ടീഷ് സര്‍ക്കാരിനെ തകര്‍ത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനോട് താരതമ്യം ചെയ്ത നേതാവാണ് ഷഫീഖുര്‍ റഹ്മാന്.
“എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്? അവര്‍ എന്ത് തെറ്റാണ് ചെയ്തത്? അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടന മാത്രമാണ്. അതിന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ പരിപാടികള്‍ ഉണ്ട്. അവരില്‍ നിന്നും ആര്‍ക്കെങ്കിലും ഭീഷണിയുണ്ടോ? അവര്‍ രാജ്യത്തിന് ഭീഷണിയാണോ?”- ഷഫീഖുര്‍ റഹ്മാന് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: