തിരുവനന്തപുരം :രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിവസം നിര്‍ത്തിവെച്ചതില്‍ സമൂഹമാധ്യമങ്ങളില്‍ പരക്കെ പരിഹാസവും പ്രതിഷേധവും.
പോപ്പുലര്‍ ഫ്രണ്ടിനെ ഭയന്ന് റാലി നിര്‍ത്തിയത് രാഹുല്‍ ഗാന്ധിയുടെ ഭീരുത്വത്തിന് തെളിവെന്നാണ് ട്വിറ്ററില്‍ ഒട്ടേറെ പേര് പ്രതികരിച്ചത്. വെള്ളിയാഴ്ച വിശ്രമദിനമാണെന്നാണ് ട്വിറ്ററില്‍ ഭാരത് ജോഡോ യാത്ര സംബന്ധിച്ചുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ എന്തിനാണ് വെള്ളിയാഴ്ചയിലെ ഈ വിശ്രമം എന്ന് വിശദീകരണം നല്‍കിയിട്ടില്ല.
മതമൗലികവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎ ദേശീയ തലത്തില്‍ 15 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തിയത്. 100ല്‍ അധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചത് പോപ്പുലര്‍ ഫ്രണ്ടിനോടുള്ള കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഡ്യത്തിന്റെ ഭാഗമാണെന്നും പലരും കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ നിന്നും ഇഡിയും എന്‍ ഐഎയും ഇത്രയും പേരെ അറസ്റ്റ് ചെയ്തിട്ടും രാഹുല്‍ഗാന്ധി ഈ റെയ്ഡിനെ തള്ളിപ്പറഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: