തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ താവളങ്ങളില്‍ നടന്ന മിന്നല്‍ പരിശോധന കഴിഞ്ഞ തോടെ അവരുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഉണര്‍ന്നു തുടങ്ങിയതായി കുമ്മനം രാജശേഖരന്. ചില നേതാക്കള്‍ പെട്ടെന്നു തന്നെ കൂറു കാട്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. സി.പി.എം. ലെ എ.എം. ആരിഫ് എം.പി.യില്‍ നിന്ന് കേട്ടത് അത്തരം ശബ്ദമാണെന്ന് കുമ്മനം ഫേസ് ബുക്കില്‍ എഴുതി.
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിനെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയ സി.പി.എം. നേതാവ് അദ്ദേഹമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയങ്ങളോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ് ആരിഫിന്റെ വാക്കുകള്‍.
ഏക പക്ഷീയമായ റെയ്ഡാണ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്നതെന്നാണ് ആരിഫ് പറയുന്നത്. ഇന്ന് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് കേന്ദ്ര ഏജന്‍സികള്‍ റെയ്ഡിന് എത്തിയതെങ്കില്‍ നാളെ എത്തുക സി.പി.എം. ഓഫീസുകളിലായിരിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഈ രണ്ട് പ്രസ്ഥാനങ്ങളും സമാന സ്വഭാവം പുലര്‍ത്തുന്നവയാണെന്നാണോ ആരിഫിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കുമ്മനം ചോദിച്ചു.
തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി മുന്‍ കാലങ്ങളില്‍ രഹസ്യ ചങ്ങാത്തമുണ്ടാക്കിയിട്ടുണ്ടെങ്കിലും പരസ്യമായി അവരെ വെള്ള പൂശാന്‍ സി.പി.എം. ഇതേ വരെയും കൂട്ടാക്കിയിട്ടില്ല. മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് , പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനയാണെന്ന് മുമ്പ് പറഞ്ഞത് ആരിഫ് മറന്നു പോയാലും മറ്റു നേതാക്കള്‍ ഓര്‍ക്കുന്നുണ്ടാവും.
ആരിഫ് പറഞ്ഞതാണോ പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനെപ്പറ്റി സി.പി.എം. ന്റെയും അഭിപ്രായം എന്നറിയാനും താല്പര്യമുണെന്നും കുമ്മനം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: