കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ എത്തിച്ചത് വ്യോമസേന. അതിര്‍ത്തിയില്‍ സേന നീക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ പട്ടാളക്കാരെ എത്തിക്കുന്ന വ്യോമസേന വിമാനത്തിലാണ് എന്‍ഐഎ സംഘം ഇന്നലെ കേരളത്തില്‍ എത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് വ്യോമസേനയുടെ ഗജരാജ എന്നറിയപ്പെടുന്ന ഐഎല്‍ 76 വിമാനം ഇറങ്ങിയത്. കോഴിക്കോട് വിമാനത്താവളത്തില്‍ ഇത്തരം വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ല.
എന്നാല്‍, പ്രത്യേക സാഹചര്യം പരിഗണിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര അനുമതി നല്‍കുകയായിരുന്നു. ഡി ശ്രേണിയില്‍പ്പെട്ട വലിയ വിമാനമാണു കേന്ദ്രസേനയെ എത്തിക്കാനായി പ്രത്യേക അനുമതിയോടെ കരിപ്പൂരിലെത്തിയത്. ഈ വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സ്ഥലമാണ് അനുവദിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിയ വിമാനം ഇന്നലെ രാവിലെ സുരക്ഷാ ദൗത്യം നിര്‍വഹിച്ച ശേഷമാണു മടങ്ങിയത്. കേന്ദ്രസേനയെ എത്തിക്കാനും തിരിച്ചു കൊണ്ടുപോകാനുമാണ് വിമാനം എത്തിയത്.
കേരളത്തിലെ റെയ്ഡ് ഇരുചെവിയറിയാതെയാണ് നടത്തിയത്. അതിനാല്‍ വിമാനം വന്ന കാര്യവും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡിനെത്തിയത് ഇരുനൂറിലേറെ പേരടങ്ങുന്ന സംഘമായിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഇതിനായി ഉദ്യോഗസ്ഥരെ വിമാനത്തില്‍ കേരളത്തിലേക്ക്.
കേരളത്തില്‍ അമ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഒരു ടീമില്‍ നാലുപേരായിരുന്നു. ഇവര്‍ക്ക് സുരക്ഷയൊരുക്കിയത് 50 പേര് വീതമടങ്ങുന്ന കേന്ദ്രസേന. മലബാറിലെ പ്രതികളുമായി പുലര്‍ച്ചെ അഞ്ചരയോടെ ഓരോ സംഘവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിത്തുടങ്ങിയിരുന്നു. ഒമ്പതുമണിയോടെ പ്രതികളുമായി വിമാനം മടങ്ങി. ഒരു പ്രതിക്ക് ഒരു ഉദ്യോഗസ്ഥന് വീതമായിരുന്നു വിമാനത്തില്‍ നിയോഗിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: