കാഞ്ഞങ്ങാട്: നിരോധിത ഡബിള്‍ നെറ്റ് ഉപയോഗിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന നാലു ബോട്ടുകള്‍ പിടികൂടി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെനേതൃത്വത്തില്‍ ഫിഷറിസ്, കോസ്റ്റല്‍ പോലിസ്, മറൈന്‍ എന്‍ഫോഴ്മെന്റ് എന്നിവര്‍ സംയുക്തമായി ചൊവ്വാഴ്ച വൈകുന്നേരം ആറു മണി മുതല്‍ കടലില്‍ നടത്തിയ പരിശോധനയില്‍ രാത്രി 12 മണിയോടെ കോട്ടിക്കുളം ഭാഗത്തു നിന്നാണ് കര്‍ണ്ണാടക, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു വീതം നാല് ബോട്ടുകള്‍ പിടികൂടിയത് ബോട്ടും ഇതിലെ ജീവനക്കാരെയും പുലര്‍ച്ചെ രണ്ടരയോടെയാണ് തീരത്ത് എത്തിച്ചത്.
സംസ്ഥാനത്തെതടക്കം ഡബിള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധന ബോട്ടുകള്‍ തലങ്ങും വിലങ്ങും രാത്രികാലങ്ങളില്‍ മീനുകളെ ആകര്‍ഷിക്കാന്‍ കൂറ്റന്‍ ജനറേറ്റര്‍ ഉപയോഗിച്ച് കടലിലാകെ പ്രകാശം ചൊരിഞ്ഞ് മീന്‍ പിടിത്തം നടത്തി എല്ലാ മീനുകളെയും ഇവര്‍ അരിച്ചു പെറുക്കിയാണ് തീരത്തെത്തുന്നത്. പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ കടലില്‍ പോകുന്ന പരമ്പരാഗത മീന്‍പിടുത്തക്കാര്‍ ഇതുകാരണം വെറുംകൈയോടെ മടങ്ങേണ്ടുന്ന സ്ഥിതിയാണ് മിക്ക ദിവസങ്ങളിലും.
ഫിഷറിസ് അസി.ഡയരക്റര് കെ.വി. സുരേന്ദ്രന്, കോസ്റ്റല്‍ പോലീസ് ഗ്രേഡ് എസ്ഐ എം.ടി. പി.സെയിഫുദ്ദീന്‍, കൃപേഷ്, ജിതിന്, ജോതിഷ്, റനീഷ്, ബോട്ട് ഡ്രൈവര്‍ നാരായണന്, സുനീഷ്, ധനീഷ്, സേതു, ശിവകുമാര്‍, സതീശന് ആസിഫ് എന്നിവര്‍ അടങ്ങിയ സംഘമാണ് ബോട്ടുകള്‍ പിടി കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: