തിരുവനന്തപുരം: പോത്തന്‍കോട് വെള്ളയണിക്കല്‍ പാറയില്‍ സ്ഥലം കാണാന്‍ എത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര ഗുണ്ടകളുടെ ആക്രമണം. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലിനാണ് സംഭവം നടന്നത്. പെണ്‍കുട്ടികളെ ഇവര്‍ വടി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആണ്കുട്ടിയ്ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. കുട്ടികളെതടഞ്ഞ് വച്ച് കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. വെള്ളായനിക്കല്‍ സ്വദേശി മനീഷാണ് കുട്ടികളെ മര്‍ദിച്ചത്. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷപമാണ് ഉയരുന്നത്. സംഭവത്തില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് പോലീസ് ഇതുവരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത മനീഷിനെ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.
സംഭവം നടന്ന അന്നേദിവസം ഇയാള്‍ക്കെതിരെ ക്രൈം നമ്പര്‍ പ്രകാരം 946/2022 പൊതുജനങ്ങള്‍ക്കെതിരായ ആക്രമണം, U/s 324 ആയുധങ്ങള്‍ കൊണ്ടുള്ള ഉപദ്രവം , 341, 294(b) പൊതു സ്ഥലത്ത് മോഷമായ വാക്കുകള്‍ ഉപയോഗിക്കുക എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: