ലഖ്നൗ: വനിത കബഡി താരങ്ങള്‍ക്ക് മൂത്രപ്പുരയ്ക്കടുത്ത് ഭക്ഷണം വിളമ്പിയ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയും ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ക്ക് സസ്പെന്ഷന് നല്‍കിയും കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അനുരാഗ് താക്കൂര്‍.
ഷഹരാന്‍പൂരിലെ ഭീംറാവു അംബേദ്കര്‍ സ്റ്റേഡയത്തില്‍ ഈ നാണക്കേടുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കും സംഘാടകര്‍ക്കും എതിരെ നടപടിയെടുക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. മന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
പിന്നില്‍ ഗൂഢാലോചനയും സംശയിക്കുന്നു. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിന്റെയും ഇന്ത്യയുടെ ഒളിമ്പിക്സ് നേട്ടമുള്‍പ്പെടെ കൊണ്ടുവന്ന മിടുക്കനായ യുവ കായികമന്ത്രി അനുരാഗ് താക്കൂറിനെയും കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണോ ഈ നടപടിയെന്നും സംശയിക്കുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: