കോട്ടയം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിപദവി ദുരപയോഗം ചെയ്ത പിണറായി വിജയന് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി.സി. ജോര്‍ജ്ജ്. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പി.സി. ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ പാര്‍ട്ടി ലേബലില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന മോശമായ പരാമര്‍ശങ്ങളും, പ്രചരണങ്ങളും അപകടകരമായ നിലയില്‍ എത്തിയിരിക്കുകയാണ്. ലാവ്ലിന് കേസ് മാറ്റിവയ്ക്കാന്‍ ഇടപെടുന്നുണ്ടോയെന്ന് ഗവര്‍ണറും വ്യക്തമാക്കണം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും പ്രതിസ്ഥാനത്ത് എത്തേണ്ടവരാണ് എന്ന വസ്തുത ഗവര്‍ണര്‍ പരാമര്‍ശിക്കാതിരുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: